ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ക്രിപ്റ്റോ എക്സ്ചേഞ്ച് എഫ് ടി എക്സുമായുള്ള ബന്ധമുപേക്ഷിച്ച് കൂടുതൽ കമ്പനികൾ

ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് എഫ് ടി എക്സ് തകർന്നതോടെ ക്രിപ്റ്റോ നിക്ഷേപകർ തങ്ങളുടെ പണം തിരിച്ചു കിട്ടാനുള്ള നെട്ടോട്ടത്തിലാണ്. വളരെ ആസൂത്രിതമായാണ് എഫ് ടി എക്സ് തകർത്തതെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

ഒരു ഇന്ത്യക്കാരനും ഇതിൽ ഉൾപെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. എഫ് ടി എക്സ് തകർന്നതിനാൽ ‘വിസ’ എന്ന കാർഡ് കമ്പനി എഫ് ടി എക്സുമായുള്ള എല്ലാ ഇടപാടുകളും നിർത്തി വച്ചിരിക്കുകയാണ്.

40 പുതിയ രാജ്യങ്ങളിൽ അക്കൗണ്ട്-ലിങ്ക്ഡ് വിസ ഡെബിറ്റ് കാർഡുകൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ ഉൾപ്പെടെ, എഫ്‌ടിഎക്‌സും വിസയും ഒക്ടോബർ ആദ്യം പല പദ്ധതികളിലും ഒപ്പു വെച്ചിരുന്നു.

എന്നാൽ എഫ് ടി എക്സ് തകർന്ന സാഹചര്യത്തിൽ, എഫ്‌ടിഎക്‌സുമായുള്ള ആഗോള ക്രെഡിറ്റ് കാർഡ് കരാറുകൾ വിച്ഛേദിക്കുകയാണെന്ന് ലോകത്തിലെ ഏറ്റവും വലിയ പേയ്‌മെന്റ് പ്രോസസറായ വിസ വാർത്ത മാധ്യമങ്ങളെ അറിയിച്ചു.

ക്രിപ്റ്റോ രംഗത്തെ അറിയപ്പെടുന്ന ഒരു എക്സ് ചേഞ്ച് കൂടി തകർന്നതിനാൽ ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികളുടെ വില തകർന്നടിയുമെന്ന നിഗമനങ്ങളുണ്ട്.

X
Top