ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഗതകാല പ്രൗഢിയിലേക്ക് തിരിച്ചെത്താൻ ക്രിപ്റ്റോ വിപണി; ബിറ്റ് കോയിൻ ഡിമാൻഡ് വർധിക്കുന്നു

മീപ കാലത്ത് ബിറ്റ് കോയിനിൽ ഉണ്ടായ റാലി ശ്രദ്ധേയമാണ്. റെക്കോർഡ് ഉയരത്തിനു സമീപത്തേക്കാണ് കുതിപ്പുണ്ടായത്. കഴിഞ്ഞ വർഷം വലിയ മൂവ്മെന്റുകൾ നടക്കാതിരുന്ന ക്രിപ്റ്റോ വിപണികളിലും ഇത് ഊർജ്ജം പകർന്നിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച, വലിയ തുകയ്ക്ക് Robinhood Markets Inc എന്ന കമ്പനി ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിറ്റ്സ്റ്റാമ്പ് ഏറ്റെടുത്തതാണ് ഇപ്പോഴത്തെ കുതിപ്പിന് കാരണം.

ക്രിപ്റ്റോ വിപണികളിൽ പൊതുവെ ഗതകാല ബുള്ളിഷ് ട്രെൻഡിന്റെ സൂചനകൾ ശക്തമാണ്. സെബിബ്രിറ്റികൾ വീണ്ടും ക്രിപ്റ്റോയ്ക്ക് നൽകുന്ന പ്രൊമോഷൻ, പുതിയ ടോക്കണുകളുടെ ക്രിയേഷൻ തുടങ്ങിയവ വിപണിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

കഴിഞ്ഞ വാരത്തിൽ ബിറ്റ് കോയിൻ 2.5% നേട്ടമാണുണ്ടാക്കിയത്. ഇത്തരത്തിൽ സർവ്വകാല ഉയരമായ 73,798 ഡോളർ നിലവാരത്തിന് സമീപമെത്തി. ഈ വർഷം മാത്രം ബിറ്റ് കോയിൻ 70% ഉയർച്ചയാണ് നേടിയിരിക്കുന്നത്.

വില വർധിക്കുന്നത്, കഴിഞ്ഞ കാലങ്ങളിലെ തകർച്ച മറക്കാൻ നിക്ഷേപകരെ സഹായിക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ക്രിപ്റ്റോ എക്സ്ചേഞ്ചായ FTX, വായ്പാ സ്ഥാപനമായ സെൽഷ്യസ് തുടങ്ങിയവ പാപ്പരായതും, വിപണിയിലെ തിരിമറികളുമെല്ലാം ഇത്തരത്തിൽ വിസ്മൃതിയിലേക്ക് പോകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

നിക്ഷേപകർക്ക് ഹ്രസ്വകാല ഓർമശക്തിയാണ് ഉള്ളതെന്ന് ഡ്യൂക് സർവ്വകലാശാലയിലെ ഫിനാൻസ് വിഭാഗം പ്രൊഫസർ കാംപ്ബെൽ ഹാർവി പറയുന്നു. വിപണി വികാരം ബുള്ളിഷായി ഉയർന്നു നിൽക്കുമ്പോൾ നല്ല വാർത്തകൾക്ക് നിക്ഷേപകർ പ്രാധാന്യം നൽകും. ഇതോടൊപ്പം കഴിഞ്ഞ കാലങ്ങളിലെ മോശം വാർത്തകൾ അവഗണിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ച വരെ തുടർച്ചയായ 18 ദിവസങ്ങളിൽ യു.എസ് ബിറ്റ് കോയിൻ ഇടിഎഫിലേക്ക് ഫണ്ടുകൾ കൂടുതലായി എത്തിക്കൊണ്ടിരുന്നു. ബ്ലൂംബർഗ് ഡാറ്റ പ്രകാരം ഏകദേശം ഒരു ഡസൻ പ്രൊഡക്ടുകളുടെ നെറ്റ് സബ്സ്ക്രിപ്ഷൻ 15.6 ബില്യൺ ഡോളർ നിലവാരത്തിലാണ്.

കഴിഞ്ഞ ജനുവരിയിൽ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് കമ്മീഷൻ, ബിറ്റ് കോയിനിൽ നേരിട്ട് നിക്ഷേപം നടത്താൻ ഇ.ടി.എഫുകളെ അനുവദിച്ചിരുന്നു. ഇതാണ് ബിറ്റ് കോയിന്റെ ഡിമാൻഡ് ഉയർന്നു നിൽക്കാനുള്ള മറ്റൊരു പ്രധാന കാരണം.

X
Top