Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ക്രിപ്‌റ്റോകറന്‍സി നിയന്ത്രണം: അന്താരാഷ്ട്ര തലത്തില്‍ പൊതു ചട്ടക്കൂട് ഉടന്‍- ആര്‍ബിഐ ഗവര്‍ണര്‍

ബെംഗളൂരു: ക്രിപ്‌റ്റോകറന്‍സി ആശങ്കകള്‍ ദൂരീകരിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ ചട്ടക്കൂട് നിലവില്‍ വരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ജി20 ധനമന്ത്രിമാരുടേയും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരുടേയും ദ്വിദിന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്രിപ്‌റ്റോകറന്‍സികള്‍, സാമ്പത്തിക അസ്ഥിരത, ബദല്‍ പണ വ്യവസ്ഥ, സൈബര്‍ സുരക്ഷാ പ്രശ്നങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നു’ ഗവര്‍ണര്‍ പറഞ്ഞു. ഈ വസ്തുത ഇപ്പോള്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ഒരു അന്താരാഷ്ട്ര ചട്ടക്കൂട് അനിവാര്യമാണ്.

അതിനായി ഐഎംഎഫും ഫിനാന്‍ഷ്യല്‍ സ്‌റ്റെബിലിറ്റി ബോര്‍ഡും പ്രവര്‍ത്തിക്കുന്നു. കൂടിയാലോചനകളുടെ ഫലമായി ഒരു പേപ്പര്‍ രൂപപ്പെടും. അത് കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് നയിക്കും. എന്നാല്‍ നിയന്ത്രണങ്ങളുടെ പൊതുസ്വാഭാവം ഇപ്പോള്‍ പ്രവചിക്കാനാകില്ല, ഗവര്‍ണര്‍ പറഞ്ഞു.

X
Top