ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഒരു വര്‍ഷത്തെ വലിയ പ്രതിവാര തകര്‍ച്ച നേരിട്ട് ബിറ്റ്‌കോയിന്‍

മുംബൈ: പ്രധാന ക്രിപ്‌റ്റോകറന്‍സികള്‍ നേരിട്ട വില്‍പ്പന സമ്മര്‍ദ്ദം ഇന്ത്യന്‍ ക്രിപ്‌റ്റോ നിക്ഷേപകരെ അസ്വസ്ഥരാക്കി. 2022 നവംബറിലെ എഫ്ടിഎക്‌സ് തകര്‍ച്ചയ്ക്ക് ശേഷം ബിറ്റ്‌കോയിന്‍ അതിന്റെ ഏറ്റവും വലിയ പ്രതിവാര ഇടിവാണ് നേരിട്ടത്. കഴിഞ്ഞ ആഴ്ചയില്‍ ബിറ്റ്‌കോയിന്‍ 11.5 ശതമാനം ഇടിഞ്ഞ് 26,023.3 ഡോളറിലെത്തുകയായിരുന്നു.

സമാനമായി എതെറിയം പോലുള്ള പ്രധാന ബദല്‍ ക്രിപ്‌റ്റോകറന്‍സികള്‍ 9.7 ശതമാനവും റിപ്പിള്‍ 16.9 ശതമാനവും സൊളാന 13.3 ശതമാനവും ഡോഗ്‌കോയിന്‍, ഷിബ ഇനു തുടങ്ങിയ മെമെകോയിനുകള്‍ 16 ശതമാനവും ഇടിഞ്ഞു. എലോണ്‍ മസ്‌ക്കിന്റെ സ്‌പേസ്എക്‌സ് നിക്ഷേപം പിന്‍വലിച്ചതാണ് ബിറ്റ്‌കോയിന് തിരിച്ചടിയായത്. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് 18 ന് മാത്രം ബിടിസി 8 ശതമാനം ഇടിവ് നേരിട്ടു.

2021-22 കാലഘട്ടത്തില്‍ 373 മില്യണ്‍ ഡോളര്‍ ബിറ്റ്‌കോയിന്‍ സ്‌പെസ് എക്‌സ് സമാഹരിച്ചിരുന്നു. നിരക്കുയര്‍ത്തുമെന്ന ഫെഡ് റിസര്‍വിന്റെ പ്രഖ്യാപനവും ബിറ്റ്‌കോയിനെ സമാനമായി, തളര്‍ത്തുകയാണ്. വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിരവധി ഇന്ത്യന്‍ ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ ഇതിനോടകം വിപണിയില്‍ നിന്ന് പിന്‍വങ്ങിയിട്ടുണ്ട്.

എങ്കിലും ന്യൂനപക്ഷം ക്രിപ്‌റ്റോകറന്‍സികള്‍ കൈവശം വയ്ക്കുന്നത് തുടരുന്നു. നിലവിലുള്ള സാഹചര്യങ്ങള്‍ക്കിടയിലും, കഴിഞ്ഞ ആഴ്ചയിലുടനീളം ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ മിതമായ തോതിലുള്ള വ്യാപാരം തുടര്‍ന്നു.

X
Top