ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം വീണ്ടും 1 ട്രില്യണ്‍ ഡോളറിന് താഴെ

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി വിപണി മൂല്യം വീണ്ടും 1 ട്രില്യണ്‍ ഡോളറിന് താഴെയെത്തി. നേരത്തെ 1 ട്രില്യണ്‍ ഡോളറിന് താഴെയത്തിയിരുന്ന മൂല്യം ജനുവരി അവസാനത്തിലാണ് തിരിച്ചുകയറിയത്.

എന്നാല്‍ ഒരാഴ്ചയായി നേരിട്ട കനത്ത ഇടിവ് വീണ്ടും മൂല്യം കുറച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം ഇതെഴുതുമ്പോള്‍ 1.78 ശതമാനം താഴ്ന്ന് 993.32 ഡോളറിലാണുള്ളത്.

ആഗോള ക്രിപ്‌റ്റോ അളവ് 4.28 ശതമാനം താഴ്ന്ന് 44.35 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 8.47 ശതമാനം അഥവാ 3.76 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍കോയിന്‍ 90.38 ശതമാനം അഥവാ 40.08 ബില്യണ്‍ ഡോളറുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.11 ശതമാനം താഴ്ന്ന് 42.06 ശതമാനമായി.

ബിറ്റ്‌കോയിന്‍-21,628.49 ഡോളര്‍ (1.99 ശതമാനം താഴ്ച), എഥേരിയം-1531.39 ഡോളര്‍ (1.66 ശതമാനം താഴ്ച), ബിഎന്‍ബി-288.79 ഡോളര്‍ (0.29 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3927 ഡോളര്‍ (1.08 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3165 ഡോളര്‍ (1.96 ശതമാനം താഴ്ച), ഡോഷ്‌കോയിന്‍-0.07154 ഡോളര്‍ (2.70 ശതമാനം താഴ്ച), സൊലാന-18.42 ഡോളര്‍ (4.20 ശതമാനം താഴച), പൊക്കോട്ട്-5.70 ഡോളര്‍ (0.10 ശതമാനം ഉയര്‍ച്ച), അവലാഞ്ച്- 15.43 ഡോളര്‍ (3.37 ശതമാനം താഴ്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top