
സിഎസ്ബി ബാങ്കിന്റെ മൊത്തം വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 24,572 കോടി രൂപയിൽ നിന്ന് 29.59% കുതിച്ച് 31,843 കോടി രൂപയിലെത്തി.
മൊത്തം നിക്ഷേപം 27,719 കോടി രൂപയിൽ നിന്ന് 36,861 കോടി രൂപയായും മെച്ചപ്പെട്ടു; വളർച്ച 24.03%. പ്രവർത്തന മികവിന്റെ അളവുകോലുകളിലൊന്നായ കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് നിക്ഷേപം (കാസ/CASA) 8,085 കോടി രൂപയിൽ നിന്ന് 10.31% ഉയർന്ന് 8,918 കോടി രൂപയായതും നേട്ടമാണ്.
ടേം ഡെപ്പോസിറ്റുകളിൽ വളർച്ച 29.16 ശതമാനം. 21,634 കോടി രൂപയിൽ നിന്ന് 27,943 കോടി രൂപയായാണ് വർധന. വായ്പകളിൽ ബാങ്ക് കൂടുതൽ ഊന്നൽ കൊടുക്കുന്ന സ്വർണപ്പണയ വായ്പ 35.43 ശതമാനം ഉയർന്നു.
14,094 കോടി രൂപയാണ് ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദപ്രകാരം ബാങ്കിന്റെ സ്വർണപ്പണയ വായ്പകൾ. മുൻവർഷത്തെ സമാനപാദത്തിൽ ഇതു 10,407 കോടി രൂപയും ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദത്തിൽ 13,018 കോടി രൂപയുമായിരുന്നു.