Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

എസ്എംഇ, എല്‍എപി വായ്പാ വിപുലീകരണം: യുബി ലോണ്‍സ് – സിഎസ്ബി സഹകരണത്തിന് ധാരണ

കൊച്ചി: വന്‍കിട, ഇടത്തരം, ചെറുകിട, സൂക്ഷ്മ വിഭാഗങ്ങളിലെ എസ്എംഇ, വസ്തു ഈടിന്മേലുള്ള വായ്പ മേഖലകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സിഎസ്ബി ബാങ്ക് യുബി ലോൺസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

ഈ പങ്കാളിത്തത്തിലൂടെ സിഎസ്ബി ബാങ്ക് യുബി ലോണ്‍സിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ് ശേഷികളും, നൂതന പ്രോസസ്സ് രീതികളും സമന്വയിപ്പിക്കും.

ഈ പങ്കാളിത്തത്തിലൂടെ വസ്തു ഈടിന്മേലുള്ള വായ്പ, എസ്എംഇ വായ്പകളെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് പുതു സാങ്കേതികവിദ്യയും മികച്ച ഓട്ടോമേഷന്‍ സേവനങ്ങളും ലഭ്യമാകും.

യുബി ലോൺസുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിലൂടെ പ്രധാന വിപണികളിലെ ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമുള്ള ഒരു നീക്കമാണിത്. കൂടാതെ വായ്പാ ആവശ്യങ്ങള്‍ ആക്സസ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്യുന്നു.

യുബി ലോണ്‍സ് പ്ലാറ്റ് ഫോമുമായുള്ള ബാങ്കിന്‍റെ സഹകരണം എസ്എംഇ വായ്പകള്‍, വസ്തു ഈടിന്മേലുള്ള വായ്പ, ടേം ലോണുകള്‍, പ്രവര്‍ത്തന മൂലധന വായ്പകള്‍, ഓവര്‍ഡ്രാഫ്റ്റുകള്‍, ക്യാഷ് ക്രെഡിറ്റ് എന്നിവയ്ക്കായുള്ള ലോണ്‍ ആവശ്യങ്ങള്‍ ഓട്ടോമേറ്റുചെയ്യാന്‍ സഹായിക്കുമെന്ന് സിഎസ്ബി ബാങ്കിന്‍റെ എസ്എംഇ, എന്‍ആര്‍ഐ ബാങ്കിംഗ് ഗ്രൂപ്പ് ഹെഡ് ശ്യാം മണി പറഞ്ഞു.

യുബി ലോൺസ് ഗ്രീന്‍ ചാനല്‍ നിക്ഷേപകരില്‍ ഒരാളായി സിഎസ്ബി ബാങ്കിനെ ലഭിച്ചതില്‍ സന്തോഷമുണ്ട്.

ഒരു വായ്പ ഇടപാടിന്‍റെ മുഴുവന്‍ പ്രക്രിയകളും കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സെല്‍ഫ്-സേര്‍വിങ് ടൂളായി പ്രവര്‍ത്തിക്കുന്ന യുബി ലോണ്‍സിന് സിഎസ്ബി ബാങ്കിന്റെ ധാരാളം വായ്പക്കാരുമായി ഇടപഴകാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് യുബി ലോണ്‍സ് ചീഫ് ബിസിനസ് ഓഫീസര്‍ അനികേത് ദേശ്പാണ്ഡേ പറഞ്ഞു.

X
Top