Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കറന്‍സി പ്രചാരം കുറഞ്ഞു, ഡിജിറ്റല്‍ ഇടപാടുകള്‍ കൂടി

ന്യൂഡല്‍ഹി: ജൂണ്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ കറന്‍സി പ്രചാരം 272.8 ബില്യണ്‍ രൂപയായി (3.30 ബില്യണ്‍ ഡോളര്‍) കുറഞ്ഞുവെന്ന് റിസര്‍വ് ബാങ്ക് ബുധനാഴ്ച പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.പ്രചാരത്തിലുള്ള കറന്‍സി കഴിഞ്ഞവര്‍ഷത്തെ 8.3 ശതമാനത്തില്‍ നിന്നും 5.3 ശതമാനമായാണ് ഇടിഞ്ഞത്. 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതും ഡിജിറ്റല്‍ പെയ്മന്റ് വര്‍ദ്ധനവുമാണ് ഈ കുറവിന് കാരണമെന്ന് കേന്ദ്രബാങ്ക് പുറത്തിറക്കിയ ബുള്ളറ്റിന്‍ വ്യക്തമാക്കി.

2023 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ, യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെ അളവിലും മൂല്യത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 2023 ജൂണ്‍ 9 ലെ കണക്കനുസരിച്ച്, കരുതല്‍ ധനം പ്രതിവര്‍ഷം 6.8% വര്‍ദ്ധിച്ചു. അതേസമയം നിക്ഷേപിക്കുകയോ വ്യാപാരം നടത്തുകയോ ചെയ്ത നോട്ടുകളുടെ മൊത്തം അളവ് ആര്‍ബിഐ പരസ്യമാക്കിയിട്ടില്ല.

ആറ് പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്ക്ക് ലഭിച്ച 2000 രൂപ നോട്ടുകളില് 80 ശതമാനവും നിക്ഷേപം വഴിയാണ്. ബാക്കി 20 ശതമാനം കൈമാറ്റം ചെയ്യപ്പട്ടു. മൂന്നില്‍ രണ്ട് പേരും നിക്ഷേപ മാര്‍ഗമാണ് 2000 രൂപ തിരിച്ചേല്‍പിച്ചത്.

ബാങ്ക് സംവിധാനത്തിലെ പണലഭ്യത മാസങ്ങള്‍ക്കുള്ളില്‍ ട്രില്യണ്‍ രൂപമുതല്‍ 2 ട്രില്യണ്‍ രൂപവരെയാകുമെന്ന് ട്രസ്റ്റ് മ്യൂച്വല്‍ ഫണ്ട് സിഇഒ സന്ദീപ് ബഗ്ല പ്രതീക്ഷിക്കുന്നു.

X
Top