ന്യൂഡല്‍ഹി:ഒക്ടോബര്‍-ഡിസംബര്‍ പാദ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) കുത്തനെ ഇടിഞ്ഞു. 18.2 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ പാദത്തില്‍ രാജ്യം രേഖപ്പെടുത്തിയ കറന്റ് അക്കൗണ്ട് കമ്മി. മുന്‍പാദത്തെ അപേക്ഷിച്ച് 12 മടങ്ങ് കുറവ്.
സെപ്തംബര്‍ പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി എക്കാലത്തേയും ഉയര്‍ന്ന 36.4 ബില്യണ്‍ ഡോളറായിരുന്നു. പിന്നീട്ത് 30.9 ബില്യണ്‍ ഡോളറായി തിരുത്തി. 2012-13 വര്‍ഷത്തെ 31.77 ബില്യണ്‍ ഡോളറാണ് ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്.
മാര്‍ച്ച്31 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട ഡാറ്റകളാണ് ഇക്കാര്യം വെളിപെടുത്തുന്നത്. ചരക്ക് വ്യാപാരക്കമ്മി 78.3 ബില്യണ്‍ ഡോളറില്‍ നിന്ന് 72.7 ബില്യണ്‍ ഡോളറായി കുറഞ്ഞതാണ് കറന്റ് അക്കൗണ്ട് കമ്മി കുറച്ചതെന്ന് ആര്‍ബിഐ പറയുന്നു. ക്രൂഡ് ഓയില്‍ ബാസ്ക്കറ്റിന്റെ വില ബാരലിന് 97.9 ഡോളറില്‍ നിന്ന് ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ബാരലിന് 85.8 ഡോളറായി കുറഞ്ഞു.
വലിയ അളവില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍, കൂഡ് ഓയില്‍, കറണ്ട് അക്കൗണ്ട് കമ്മി നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമാണ്.
“‘ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ജനുവരി-ഫെബ്രുവരി മാസങ്ങളിലെ ശരാശരി വ്യാപാരക്കമ്മി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നാലാംപാദത്തില്‍ സിഎഡി ഏകദേശം 10-12 ബില്യണ്‍ ഡോളറായി ചുരുങ്ങും. മൊത്തം 2023 സാമ്പത്തികവര്‍ഷത്തെ കമ്മി ജിഡിപിയുടെ 2.3 ശതമാനമായി കണക്കുകൂട്ടുന്നു. ലക്ഷ്യമിട്ടതിനേക്കാള്‍ കുറവാണിത്,”ഇക്ര ചീഫ് എക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു.