Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കേന്ദ്രബജറ്റിനെ സ്വാഗതം ചെയ്ത് കയറ്റുമതി സംഘടനകള്‍

ന്യൂഡല്‍ഹി: കസ്റ്റംസ് തീരുവകള്‍ കുറയ്ക്കാനും എംഎസ്എംഇകളെ പിന്തുണയ്ക്കാനുമുള്ള കേന്ദ്ര ബജറ്റ് തീരുമാനം ആഭ്യന്തര ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുമെന്ന് കയറ്റുമതി സംഘടനകള്‍. മൂലധന നിക്ഷേപ അടങ്കല്‍ 33 ശതമാനം വര്‍ധിച്ച് 10 ലക്ഷം കോടി രൂപയാക്കിയത്, സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തെ പലിശ രഹിത വായ്പ, റെയില്‍വേക്കുള്ള എക്കാലത്തെയും ഉയര്‍ന്ന മൂലധന വിഹിതം, തുറമുഖം, കല്‍ക്കരി, സ്റ്റീല്‍ മേഖലകളിലെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവ തൊഴിലുകള്‍ വര്‍ദ്ധിപ്പിക്കും. കസ്റ്റംസ് തീരുവയില്‍ വരുത്തിയ മാറ്റങ്ങളില്‍ മത്സരക്ഷമത ഉയര്‍ത്തുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്യും,
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്ഐഇഒ) പ്രസിഡന്റ് എ ശക്തിവേല്‍ വിലയിരുത്തുന്നു.

ഡിനേച്ചര്‍ഡ് എഥൈല്‍ ആല്‍ക്കഹോള്‍, ക്രൂഡ് ഗ്ലിസറിന്‍ തീരുവ കുറക്കുന്നത് കെമിക്കല്‍ മേഖലയിലെ താഴേത്തട്ടിലുള്ളവര്‍ക്കും ചെമ്മീന്‍ തീറ്റ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പ്രധാന ഇന്‍പുട്ടുകളുടെ തീരുവ കുറച്ചത് സമുദ്ര കയറ്റുമതി സ്ഥാപനങ്ങള്‍ക്കും ഉപകാരപ്പെടും. രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി സുഗമമാക്കുന്നതിന് വളര്‍ന്ന വജ്രങ്ങളും ഗവേഷണ-വികസന ഗ്രാന്റും വഴിയൊരുക്കുമെന്നും ശക്തിവേല്‍ പറഞ്ഞു. തിരഞ്ഞെടുത്ത മേഖലകള്‍ക്കുള്ള കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുന്നതിനുള്ള പ്രഖ്യാപനം ആഗോള മൂല്യ ശൃംഖലയില്‍ (ജിവിസി) ഇന്ത്യയുടെ പങ്കാളിത്തം മെച്ചപ്പെടുത്തുമെന്നാണ് സിഐഐ ദേശീയ കയറ്റുമതി, ഇറക്കുമതി കമ്മിറ്റി ചെയര്‍മാനും പാറ്റണ്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് ബുധിയയുടെ വിലയിരുത്തല്‍.

മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിനുള്ള ഇന്‍പുട്ടുകള്‍ പോലുള്ള സുപ്രധാന ഇനങ്ങളുടെ കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചത് മൂല്യവര്‍ധിത കയറ്റുമതി വര്‍ദ്ധിപ്പിക്കും, ബുധിയ പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥ മന്ദഗതിയിലാണെങ്കിലും, ഇതുപോലുള്ള നടപടികളാണ് ഇന്ത്യയെ മെച്ചപ്പെട്ട സ്ഥാനത്ത് നിലനിര്‍ത്തുന്നത്. വ്യാപാര റീഫിനാന്‍സിംഗിനായി എക്സിം ബാങ്കിന്റെ ഒരു സബ്സിഡിയറി സ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനം കയറ്റുമതിക്കാര്‍ക്ക് ധനസഹായം ഉറപ്പുവരുത്തുന്നതാണ്.

9,000 കോടി രൂപ നിക്ഷേപിച്ച് ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം നവീകരിക്കുന്നതും എംഎസ്എംഇക്ക് ഒരു ശതമാനം പലിശ കുറയ്ക്കുന്നതും കയറ്റുമതിക്കാരെ സഹായിക്കുന്ന നീക്കമാണെന്നും നിരീക്ഷണമുണ്ട്.

X
Top