ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഐസിടി അക്കാദമിയുടെ ഇക്കോസിസ്റ്റം പാര്‍ട്ണര്‍ അവാര്‍ഡ് കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കിന്

കോഴിക്കോട്: ഐസിടി അക്കാദമിയുടെ ഇക്കോസിസ്റ്റ്ം പാര്‍ട്ണര്‍ അവാര്‍ഡ് കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കിന് ലഭിച്ചു. നൂതനത്വം, വളര്‍ച്ച, സാങ്കേതികപങ്കാളികളുമായുള്ള സഹകരണം എന്നിവയാണ് സൈബര്‍പാര്‍ക്കിനെ പുരസ്ക്കാരത്തിനര്‍ഹമാക്കിയത്.

കേരളത്തിലെ, വിശേഷിച്ച് ഉത്തരമലബാറിലെ ഐടി ആവാസവ്യവസ്ഥയ്ക്ക് ഗവ. സൈബര്‍പാര്‍ക്ക് നല്‍കി വരുന്ന സംഭാവനകളെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതാണ് ഈ ബഹുമതിയെന്ന് പാര്‍ക്കിന്‍റെ ജന. മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണ് സൈബര്‍പാര്‍ക്ക് സ്വീകരിച്ചിട്ടുള്ളത്. ഐടി ആവാസവ്യവസ്ഥയുടെ ഉന്നമനത്തിന് വേണ്ടി ഇനിയും സജീവമായി പ്രവര്‍ത്തിക്കുമെന്നും വിവേക് നായര്‍ പറഞ്ഞു.

ഐസിടി അക്കാദമി സംഘടിപ്പിച്ച ഇന്‍ര്‍നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ സ്കില്‍സ്, എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി യുടെ ഉത്തരകേരളം സമ്മേളനത്തില്‍ വച്ച് ഐസിടി അക്കാദമി സിഇഒ മുരളീധരന്‍ മന്നിങ്കല്‍ സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു.

ഐസിടി അക്കാദമിക് ഓപ്പറേഷന്‍സ് ഹെഡ് സാജന്‍ എം, ജില്ലാകളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, ടാറ്റ എല്‍ക്സി ഓപ്പറേഷന്‍സ് മാനേജര്‍ ശരത് എം നായര്‍, കാഫിറ്റ് സെക്രട്ടറി അഖില്‍ കൃഷ്ണ ടി, ഐസിടിഎകെ കോര്‍പറേറ്റ് ഓപ്പറേഷന്‍സ് ലീഡ് തോമസ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

X
Top