Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

നികുതി കഴിച്ചുള്ള ലാഭം തുടര്‍ച്ചയായി 97 ശതമാനം ഉയര്‍ത്തി സയിന്റ്

മുംബൈ: ടെക്നോളജി കമ്പനിയായ സയിന്റ്് ഡിസംബറിലവസാനിച്ച പാദത്തില്‍ 156 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടി. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ നേടിയ 131.8 കോടി രൂപയുടെ ലാഭത്തില്‍ നിന്ന് 18.4% വര്‍ധന. തുടര്‍ച്ചയായി നോക്കുമ്പോള്‍ ലാഭം 97.2% ഉയര്‍ന്നു.

സെപ്തംബര്‍ പാദത്തില്‍ ലാഭം 79.1 കോടി രൂപ മാത്രമായിരുന്നു. ഏകീകൃത പ്രവര്‍ത്തന വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 36.7 ശതമാനമുയര്‍ത്തി 1618.2 കോടി രൂപയാക്കാനും സാധിച്ചിട്ടുണ്ട്.രണ്ടാം പാദത്തില്‍ വരുമാനം 1396.2 കോടി രൂപയായിരുന്നു.

വേര്‍തിരിച്ച് നോക്കുമ്പോള്‍ അറ്റാദായം 111.3 കോടിരൂപയാണ്. 2022 സമാന പാദത്തില്‍ ഇത് 106.3 കോടി രൂപയായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തിലെ ഒന്‍പത് മാസങ്ങളില്‍ ഏകീകൃത ലാഭം 368.1 കോടി രൂപയാണ്.

മുന്‍പാദത്തിലെ സമാനപാദത്തിലെ ഏകീകൃതലാഭം 351.2 കോടി രൂപയായിരുന്നു. 2023 സാമ്പത്തികവര്‍ഷത്തിലെ വരുമാനം 2023 സാമ്പത്തികവര്‍ഷത്തെ ഒന്‍പത് മാസത്തില്‍ 4264.5 കോടി രൂപയായി. തൊട്ടുമുന്‍വര്‍ഷത്തെ സമാനകാലയളവില്‍ വരുമാനം 3353.2 കോടി രൂപയായിരുന്നു.

X
Top