ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

രാധാകൃഷന്‍ ദമാനി മുംബൈയിലെ ആഡംബര ഭവന സമുച്ചയം സ്വന്തമാക്കി

മുംബൈ വേര്ളിയിലെ ആനി ബസന്റ് റോഡിലുള്ള ത്രീ സിക്സ്റ്റി വെസ്റ്റിലെ ടവര് ബിയിലുള്ള അപ്പാര്ട്ടുമെന്റുകളാണ് വാങ്ങിയത്. റിയല് എസ്റ്റേറ്റ് ഡവലപ്പര് വികാസ് ഒബ്റോയും സുധാകര് ഷെട്ടിയുമാണ് വില്പ്പനക്കാര്. 1,82,084 ചതുരശ്ര അടി വിസ്തീര്ണമുള്ളതാണ് പാര്പ്പിട സമുച്ചയം. 101 കാറുകള്ക്ക് പാര്ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

വന് കിട വസ്തു ഇടപാടുകളെ ബാധിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇടപാട്. ദീര്ഘകാല മൂലധന നേട്ടം ഒഴിവാക്കാനുള്ള പുനര്നിക്ഷേപ പരിധി 10 കോടി രൂപയായി ബജറ്റില് പരിമിതപ്പെടുത്തിയിരുന്നു. ഏപ്രില് ഒന്നിനാണ് പുതിയ വ്യവസ്ഥ നിലവില് വരിക. ഫെബ്രുവരി മൂന്നിനായിരുന്നു ഇടപാട് രജിസ്റ്റര് ചെയ്തത്.

ദീര്ഘകാല ആസ്തികള് വില്ക്കുമ്പോള് ബാധകമായ മൂലധന നേട്ട നികുതി ഒഴിവാക്കാന് മറ്റൊരു റസിഡന്ഷ്യല് പ്രോപ്പര്ട്ടിയില് നിക്ഷേപിച്ചാല് മതിയായിരുന്നു. പരിധിയില്ലാത്ത നേട്ടമായിരുന്നു അതില് നിന്ന് ലഭിച്ചിരുന്നത്. ഈ പരിധി 10 കോടിയായി ബജറ്റില് പരിമിതപ്പെടുത്തുകയാണ് ചെയ്തത്.

മുംബൈയിലെ തന്നെ വന്കിടക്കാര് താമസിക്കുന്ന മലബാര് ഹില്സില് 1001 കോടി രൂപ മുടക്കി 2021ല് രാധാകൃഷന് ദമാനിയും സഹോദരന് ഗോപീകിഷന് ദമാനിയും ആഡംഭര വസതി സ്വന്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ഭവന യൂണിറ്റുകളുടെ വില്പനയ്ക്ക് ബാധകമായി മൂന്നു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയെന്ന ഇളവ് പിന്വലിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു 2021 മാര്ച്ച് 31ല് ഈ ഇടപാടും നടന്നത്.

അതേ ദിസവം തന്നെ ഇളവ് തുടരില്ലെന്ന് മഹാരാഷ്ട്ര സര്ക്കാര് പറയുകയും 2021-22 സാമ്പത്തികവര്ഷം മുമ്പത്തെ നിരക്കായ അഞ്ച് ശതമാനത്തിലേയ്ക്ക് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

11 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഡിമാര്ട്ട് മുംബൈ, ഹൈദരാബാദ്, പുണെ, ബെംഗളുരു എന്നിവിടങ്ങളില് വസ്തുവകകള് വാങ്ങിയിട്ടുണ്ട്.

വാടകയ്ക്കോ പാട്ടത്തിനോ എടുക്കുന്നതിനു പകരം സ്വന്തമായി വാങ്ങുന്ന രീതിയാണ് കമ്പനി പിന്തുടരുന്നത്.

X
Top