കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

10 കോടി രൂപ സമാഹരിച്ച് ഇവോക്കസ്

ഡൽഹി: റെഡ് ഫോർട്ട് ക്യാപിറ്റൽ ഫിനാൻസിൽ നിന്ന് പ്രവർത്തന മൂലധന വായ്പയായി 10 കോടി രൂപ സമാഹരിച്ചതായി ബ്ലാക്ക് ആൽക്കലൈൻ വാട്ടർ നിർമ്മാതാക്കളായ ഇവോക്കസ് അറിയിച്ചു. ആഗോള വിപുലീകരണ പദ്ധതികൾക്ക് ഇന്ധനം നൽകാൻ മൂലധനം ഉപയോഗിക്കുമെന്ന് ഇവോക്കസ് പറഞ്ഞു.

ഗുജറാത്ത് ആസ്ഥാനമായുള്ള ഡി2സി കമ്പനി 50-ലധികം ഇന്ത്യൻ നഗരങ്ങളിൽ സാന്നിധ്യമുള്ള അതിവേഗം വളരുന്ന ബ്ലാക്ക് വാട്ടർ ബ്രാൻഡാണ്. ആഗോളതലത്തിൽ പത്തിലധികം രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

അതേസമയം സമഗ്രമായ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മുഴുവൻ മൂലധനവും എവോക്കസിന് വിതരണം ചെയ്തതായി റെഡ് ഫോർട്ട് ക്യാപിറ്റൽ ഫിനാൻസ് അറിയിച്ചു.

X
Top