കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

ഡിഎ വർധനയുടെ ആശ്വാസത്തിൽ ബാങ്ക് ജീവനക്കാർ

ബാങ്ക് ജീവനക്കാരുടെ ഡിഎയിൽ വർധന. ജീവനക്കാർക്ക് 2024 മെയ് മുതൽ ജൂലൈ വരെയുള്ള ക്ഷാമബത്ത പ്രഖ്യാപിച്ചു അഞ്ടു ദിവസമാണ് ഇപ്പോൾ ബാങ്ക് പ്രവൃത്തി ദിവസം.

2024 മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ക്ഷാമബത്തയിൽ 15.97 ശതമാനമാണ് വർധന. ബാങ്ക് ജീവനക്കാരുടെ ക്ഷാമബത്തയുടെ കണക്കാക്കുന്ന രീതി ഈ വർഷം ആദ്യം പരിഷ്കരിച്ചിരുന്നു.

പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാർക്ക് പുതിയ ശമ്പള സ്കെയിൽ ആണിപ്പോൾ നിലവിലുള്ളത്. 2024 ജൂൺ 10നാണ് പുതിയ സർക്കുലർ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ പുറത്തിറക്കിയത്.

ഡിയർനസ് അലവൻസുകൾ കൂടെ ലയിപ്പിച്ചാണ് പുതിയ ശമ്പള ഘടന. സേവനത്തിലുള്ളവർക്കും വിരമിച്ച ഉദ്യോഗസ്ഥർക്കും ഡിഎ വർധനയുടെ പ്രയോജനം ലഭിക്കും.

രാജ്യത്തെ ഉപഭോക്തൃ വില സൂചികയുടെ ത്രൈമാസ ശരാശരിയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾക്ക് അനുസരിച്ചാണ് ഡിഎ നൽകുന്നത്.

ബാങ്ക് ജീവനക്കാരുടെ ശമ്പള വർധന
2024 മാർച്ചിൽ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പളത്തിൽ 17 ശതമാനം വരെ വർധന പ്രഖ്യാപിച്ചിരുന്നു. നിലവിലെ പുതിയ ശമ്പള സ്കെയിലുകൾ 48,480 – രൂപ മുതൽ 1,73,860 രൂപ വരെയാണ്. ഒന്നു മുതൽ ഏഴ് വരെയുള്ള എല്ലാ ശമ്പള സ്കെയിലുകളിലും മുൻകാല പ്രാബല്യത്തോടെയാണ് വർധന വരുത്തിയത്.

പ്രവൃത്തി ദിനം അഞ്ച് ദിവസം മാത്രം
പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസം ആക്കണം എന്നത് ബാങ്ക് ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. 2024 മാർച്ചിൽ പുറത്തിറക്കിയ കുറിപ്പ് അനുസരിച്ച് ആഴ്ചയിലെ എല്ലാ ശനിയാഴ്ചകളും അവധി ദിവസങ്ങളാണ്.

നിലവിൽ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ബാങ്ക് യൂണിയനുകളും തമ്മിൽ ഈ വിഷയത്തിൽ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും സർക്കാരിൻ്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല എന്നാണ് സൂചന.

പ്രവ‍ൃത്തി ദിവസം കുറയുന്നത് ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തന സമയം വർധിപ്പിക്കാൻ സാധ്യതയുണ്ട്.

നിലവിൽ രാവിലെ 9.45 മുതൽ വൈകിട്ട് 5.30 വരെയാണ് ബാങ്ക് ജീവനക്കാർ പൊതുവായി ജോലി ചെയ്യുന്നത്. ചില ദിവസങ്ങളിൽ അധികം ജോലി ചെയ്യേണ്ടി വരാറുണ്ട്.

പ്രവൃത്തി ദിവസങ്ങളുടെ എണ്ണം കുറയ്ക്കുന്നത് ഉപഭോക്തൃ സേവനങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ജീവനക്കാർ പറയുന്നു.

X
Top