ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഏഷ്യൻ കൺസ്യൂമർ കെയറിന്റെ ഓഹരികൾ ഏറ്റെടുത്ത് ഡാബർ

മുംബൈ: ഡാബർ ഇന്ത്യ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ വഴി ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഏഷ്യൻ കൺസ്യൂമർ കെയറിന്റെ മുഴുവൻ ഓഹരികളും സംയുക്ത സംരംഭ പങ്കാളിയായ അഡ്വാൻസ്ഡ് കെമിക്കൽ ഇൻഡസ്ട്രീസിൽ നിന്ന് ഏകദേശം 51 കോടി രൂപയ്ക്ക് സ്വന്തമാക്കി. അതിന്റെ അനുബന്ധ സ്ഥാപനമായ ഡാബർ ഇന്റർനാഷണൽ മുഖേന ഓഹരികൾ ഏറ്റെടുക്കുന്നതിന് മുമ്പ് കമ്പനിയിൽ 76 ശതമാനം ഓഹരികൾ ഡാബർ കൈവശം വച്ചിരുന്നു, ബാക്കി 24 ശതമാനം അഡ്വാൻസ്ഡ് കെമിക്കൽ ഇൻഡസ്ട്രീസിന്റേതാണെന്ന് ഡാബർ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ഏഷ്യൻ കൺസ്യൂമർ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ യഥാക്രമം 84,79,187 ഇക്വിറ്റി ഷെയറുകളും 1,000 ഇക്വിറ്റി ഷെയറുകളും വാങ്ങാൻ ഡാബർ ഇന്ത്യ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളായ ഡാബർ ഇന്റർനാഷണലും, ഡാബർ (യുകെ) ലിമിറ്റഡും തീരുമാനിച്ചതായി കമ്പനി അറിയിച്ചു. 60 കോടി ബംഗ്ലാദേശി ടാക്കയ്ക്കാണ് 24 ശതമാനം ഓഹരികൾ കമ്പനി ഏറ്റെടുത്തത്, നിലവിലെ വിനിമയ നിരക്ക് പ്രകാരം ഇന്ത്യൻ രൂപയിൽ ഈ ഇടപാടിന് ഏകദേശം 51 കോടി രൂപയുടെ മൂല്യമുണ്ട്.

X
Top