കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഡി2സി വിഭാഗത്തിൽ കൂടുതൽ ഏറ്റെടുക്കലുകൾക്കായി തയ്യാറെടുത്ത് ഡാബർ

മുംബൈ: കൺസ്യൂമർ ഗുഡ്സ് നിർമ്മാതാക്കളായ ഡാബറിന്റെ ഡയറക്ട്-ടു-കൺസ്യൂമർ (ഡി2സി) ബ്രാൻഡുകളുടെ വിൽപ്പന ഈ സാമ്പത്തിക വർഷത്തിൽ 100 ​​കോടി കവിയുമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ മോഹിത് മൽഹോത്ര പറഞ്ഞു.

ഡാബറിന്റെ സ്വന്തം വെബ്‌സ്റ്റോറായ ഡാബർഷോപ്പിലും ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മാർക്കറ്റ് പ്ലേസ് പ്ലാറ്റ്‌ഫോമുകളിലും മാത്രം വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ ഡയപ്പറുകൾ, ടാൽക്കുകൾ, മോയ്‌സ്ചുറൈസറുകൾ, സോപ്പുകൾ എന്നിവയുടെ പ്രീമിയം ബേബി കെയർ ശ്രേണി, ഫേസ് വാഷ്, കോൾഡ് പ്രസ്ഡ് ഓയിലുകൾ, സൂപ്പർഫുഡുകൾ എന്നിവ ഉൾപ്പെടുന്നു.

തങ്ങൾ ഈ വർഷം പുതിയ ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ ഒരു പരമ്പര പുറത്തിറക്കുകയാണെന്നും. നിരവധി പുതിയ കാലത്തെ ഫോർമാറ്റുകൾക്കായുള്ള ലോഞ്ച് പ്ലാറ്റ്‌ഫോമായി ഇ-കൊമേഴ്‌സ് ഉപയോഗിക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും മൽഹോത്ര പറഞ്ഞു. വ്യക്തിഗത പരിചരണം, ഭക്ഷണങ്ങൾ, സാനിറ്ററി എന്നിവയിലുടനീളമുള്ള വിഭാഗങ്ങൾ കമ്പനിയുടെ ഡിജിറ്റൽ എക്‌സ്‌ക്ലൂസീവ് പോർട്ട്‌ഫോളിയോയിലേക്ക് ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ ഡി2സി സ്‌പെയ്‌സിലെ ഏറ്റെടുക്കലുകൾ കമ്പനി വിലയിരുത്തുന്നതായും. ഏകദേശം 5,500 കോടി രൂപ ഭാവി ഏറ്റെടുക്കലുകൾക്കായി മാറ്റിവയ്ക്കാൻ കമ്പനി ഉദ്ദേശിക്കുന്നതായും മൽഹോത്ര പറഞ്ഞു. കമ്പനിയുടെ വിൽപ്പനയുടെ ഏകദേശം 4-5% പുതിയ ഉൽപ്പന്നങ്ങൾ വഹിക്കുമ്പോൾ, മൊത്തത്തിലുള്ള ഇ-കൊമേഴ്‌സ് സ്‌പെയ്‌സിനുള്ളിലെ പുതിയ ഉൽപ്പന്നങ്ങളുടെ സംഭാവന 10 ശതമാനത്തിന് അടുത്താണ്.

ടാറ്റ കൺസ്യൂമർ, കോൾഗേറ്റ് പാമോലിവ്, മാരികോ, അദാനി വിൽമർ, ഐടിസി, പാർലെ പ്രോഡക്‌ട്‌സ് എന്നിവ നിലവിലുള്ള ഡി2സി ബ്രാൻഡുകളിൽ ഓഹരികൾ സ്വന്തമാക്കുകയോ സ്വന്തം ഡിജിറ്റൽ ബ്രാൻഡുകൾ അവതരിപ്പിക്കുകയോ ചെയ്ത കമ്പനികളിൽ ഉൾപ്പെടുന്നു. പേഴ്‌സണൽ കെയർ ബ്രാൻഡായ മദേഴ്‌സ് സ്പർഷിന്റെ ഓഹരികൾ ഐടിസി ഏറ്റെടുത്തപ്പോൾ, കോൾഗേറ്റ് പാമോലിവ് പുരുഷന്മാരുടെ ഗ്രൂമിംഗ് ഉൽപ്പന്ന നിർമ്മാതാക്കളായ ബോംബെ ഷേവിംഗ് കമ്പനിയിൽ നിക്ഷേപം നടത്തി.

X
Top