Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഡാബർ ഇന്ത്യയുടെ ചെയർമാൻ അമിത് ബർമൻ രാജിവച്ചു

ഡൽഹി: കമ്പനിയുടെ ചെയർമാൻ സ്ഥാനം അമിത് ബർമൻ രാജിവച്ചതായി ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് കമ്പനിയായ ഡാബർ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. 2022 ആഗസ്റ്റ് 10-ന് പ്രവൃത്തി സമയം അവസാനിച്ചത് മുതൽ രാജി പ്രാബല്യത്തിൽ വന്നതായി കമ്പനി കൂട്ടിച്ചേർത്തു. എന്നിരുന്നാലും, അമിത് ബർമൻ കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായി തുടരും.

അതേസമയം, നിലവിൽ നോൺ എക്‌സിക്യുട്ടീവ് വൈസ് ചെയർമാനായ മോഹിത് ബർമാനെ 2022 ഓഗസ്റ്റ് 11 മുതൽ പ്രാബല്യത്തിൽ വരുന്ന 5 വർഷത്തേക്ക് കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി ഡാബർ ഒരു എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

ഇതിന് പുറമെ കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ നോൺ-എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനായി സാകേത് ബർമനെ 5 വർഷത്തേക്ക് നിയമിക്കുന്നതിനും ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.

അമിത് 1999-ൽ ഡാബർ ഫുഡ്‌സിന്റെ സിഇഒ ആയി ചുമതലകൾ ഏറ്റെടുക്കുകയും എത്‌നിക് കുക്കിംഗ് പേസ്റ്റുകളും ചട്‌നികളും പാക്കേജ്ഡ് ഫ്രൂട്ട് ജ്യൂസുകളും ഉപയോഗിച്ച് സംസ്‌കരിച്ച ഭക്ഷണ ബിസിനസ്സിലേക്ക് കടക്കുകയും ചെയ്തു. 2007 ജൂലൈയിൽ ഡാബർ ഫുഡ്‌സ് കമ്പനിയെ ഡാബർ ഇന്ത്യ ലിമിറ്റഡിൽ ലയിപ്പിച്ചപ്പോൾ അമിത് സിഇഒ സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് ഡാബർ ഇന്ത്യ ലിമിറ്റഡിന്റെ വൈസ് ചെയർമാനായി അദ്ദേഹം നിയമിതനായിയിരുന്നു.

2019-ലാണ് ഡാബർ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനായി അമിത് ചുമതലയേറ്റത്. ജൂൺ 30ന് അവസാനിച്ച മൂന്ന് മാസങ്ങളിൽ ഡാബറിന്റെ അറ്റാദായം മുൻവർഷത്തെ 438 കോടി രൂപയിൽ നിന്ന് 441 കോടി രൂപയായി ഉയർന്നിരുന്നു.

X
Top