ന്യൂഡല്‍ഹി: എഫ്എംസിജി പ്രമുഖരായ ഡാബര്‍ ഇന്ത്യ രേഖപ്പെടുത്തിയ മൂന്നാം പാദഏകീകൃത അറ്റാദായം 476.6 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 5 ശതമാനം കുറവ്. വരുമാനം വര്‍ഷം തോറും 3.5 ശതമാനം വര്‍ധിച്ച് 3043 കോടി രൂപയായി.
ആദ്യമായാണ് വരുമാനം 3000 കോടി കടക്കുന്നത്. എബിറ്റ (പലിശ, നികുതികള്‍, മൂല്യത്തകര്‍ച്ച, വായ്പ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) 2.7 ശതമാനം ഇടിഞ്ഞ് 610.4 കോടി രൂപയാണ്. പ്രവര്‍ത്തന മാര്‍ജിന്‍ 100 ബേസിസ് പോയിന്റ് കുറഞ്ഞ് 20.1 ശതമാനം.
പണപ്പെരുപ്പ ആഘാതം ഗ്രാമീണ വിപണികളില്‍ പ്രകടമാണെന്ന് കമ്പനി പറയുന്നു.അതുകൊണ്ടുതന്നെ വില്‍പന അളവ് 3 ശതമാനം കുറഞ്ഞു. 2 ശതമാനം കുറവ് പ്രതീക്ഷിച്ച സ്ഥാനത്താണിത്.
ഗ്രാമീണ ഡിമാന്റ് മെച്ചപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്ന് കമ്പനി അറിയിക്കുന്നു.