ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

അറ്റാദായം 3.52 ശതമാനം ഉയര്‍ത്തി ഡാബര്‍

ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബര്‍ ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. 456.61 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 3.52 ശതമാനം കൂടുതല്‍.

അറ്റാദായം,മുന്‍പാദത്തെ അപേക്ഷിച്ച് 55.9 ശതമാനം ഉയര്‍ന്നു. വരുമാനം 10.91 ശതമാനം ഉയര്‍ന്ന് 3130.47 കോടി രൂപയായപ്പോള്‍ എബിറ്റ 604.7 കോടി രൂപയാണ്. 11.2 ശതമാനത്തിന്റെ വര്‍ദ്ധനവാണ് എബിറ്റയിലുണ്ടായത്.

കമ്പനിയുടെ അന്തര്‍ദ്ദേശീയ ബിസിനസ് 20.6 ശതമാനത്തിന്റെ വളര്‍ച്ച പ്രകടമാക്കിയിട്ടുണ്ട്. ഒടിസി ബിസിനസ്സ്  24.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഡെജസ്റ്റീവ് ബിസിനസ് 14.3 ശതമാനവും ഹോം കെയര്‍ ബിസിനസ്സ് 14.5 ശതമാനവും  ഓറല്‍ കെയര്‍ പോര്‍ട്ട്‌ഫോളിയോ 12.7 ശതമാനവും ഹെയര്‍ കെയര്‍ പോര്‍ട്ട്‌ഫോളിയോ 10 ശതമാനവും ഉയര്‍ന്നു.

 ഫുഡ്‌സ് ബിസിനസ് 35 ശതമാനമാണ് വളര്‍ന്നത്. അതേസമയം ബിവറേജസ് പോര് ട്ട് ഫോളിയോയെ മഴ ബാധിച്ചു. ഹെയര്‍ ഓയില്‍സ് വിഭാഗം 200 ബിപിഎസ് ഉയര്‍ന്ന് 17.4 ശതമാനം,ടൂത്ത് പേസ്റ്റ് വിപണി 16.9 ശതമാനം, ഒഡോമോസ് 340 ബിപിഎസ്, ച്യവാന്‍പ്രാഷ് വിപണി വിഹിതം 320 ബിപിഎസ് എന്നിങ്ങനെയാണ് മറ്റ് വളര്‍ച്ച സെഗ്മന്റുകള്‍.

X
Top