ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ബാദ്ഷാ മസാലയുടെ 51% ഓഹരി ഏറ്റെടുക്കാൻ ഡാബർ

മുംബൈ: ബാദ്ഷാ മസാല പ്രൈവറ്റ് ലിമിറ്റഡിന്റെ 51% ഓഹരി 587.52 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് എഫ്എംസിജി പ്രമുഖരായ ഡാബർ ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതോടെ ഡാബർ ബ്രാൻഡഡ് സുഗന്ധവ്യഞ്ജന വിഭാഗത്തിലേക്ക് അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കും.

ബാദ്ഷാ മസാലയുടെ ശേഷിക്കുന്ന 49 ശതമാനം ഓഹരികൾ അഞ്ചു വർഷത്തിനു ശേഷം ഏറ്റെടുക്കുമെന്ന് കമ്പനി അറിയിച്ചു. പൊടിച്ച സുഗന്ധവ്യഞ്ജനങ്ങൾ, മിശ്രിതമായ സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ എന്നിവയുടെ നിർമ്മാണം, വിപണനം, കയറ്റുമതി എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ബാദ്‌ഷാ എന്റർപ്രൈസസിന്റെ മൂല്യം 1,152 കോടി രൂപയാണ്.

പുതിയ വിഭാഗങ്ങളിലേക്ക് പ്രവേശിക്കാനുള്ള കമ്പനിയുടെ തന്ത്രപരമായ ഉദ്ദേശ്യത്തിന് അനുസൃതമായാണ് ഏറ്റെടുക്കൽ എന്ന് ഡാബർ പറഞ്ഞു. ഈ ഏറ്റെടുക്കൽ തങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും. ആഗോളതലത്തിൽ ഈ ബിസിനസ്സ് വളർത്തുന്നതിന് തങ്ങളുടെ അന്താരാഷ്ട്ര വിപണിയിലെ സാന്നിധ്യം പ്രയോജനപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും ഡാബർ ഇന്ത്യ ചെയർമാൻ മോഹിത് ബർമാൻ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

നിലവിൽ, ഡാബറിന്റെ എഫ്എംസിജി പോർട്ട്ഫോളിയോയിൽ ഡാബർ ച്യവൻപ്രാഷ്, ഡാബർ ഹണി, ഡാബർ ഹോണിറ്റസ്, ഡാബർ പുഡിൻഹാര, ഡാബർ ലാൽ ടെയിൽ എന്നിവ ഉൾപ്പെടുന്നു.

X
Top