ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

പ്രതിദിന വിമാന യാത്രികരുടെ എണ്ണം പുതിയ ഉയരത്തില്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയ്ക്ക് ശേഷം ആദ്യമായി ഇന്ത്യയിലെ പ്രതിദിന വിമാന യാത്രക്കാരുടെ എണ്ണം തുടര്‍ച്ചയായ രണ്ട് ദിവസം 4 ലക്ഷം കടന്നു.

നവംബര്‍ 27 ന് പ്രതിദിന ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 409,831 മാവുകയായിരുന്നു.2739 പുറപ്പെടലുകളും രേഖപ്പെടുത്തി.

2022 ഏപ്രില്‍ 17 ലെ 407,975 യാത്രക്കാരാണ് മുന്‍ ഉയരം. പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിമാനങ്ങളുടെ എണ്ണം 2022 ജൂണ്‍ 12ലെ 2882 വിമാനങ്ങളാണ്. 2019 ല്‍ ശരാശരി 400,000 യാത്രക്കാരായിരുന്നു വിമാനയാത്ര നടത്തിയത്.

ഏകദേശം 2,900 പ്രതിദിന ഫ്‌ലൈറ്റ് പുറപ്പെടലുകള്‍ രേഖപ്പെടുത്തി. ഒക്ടോബറില് ഇന്ത്യയിലെ വിമാന യാത്രക്കാരുടെ എണ്ണം 10.2 ശതമാനം ഉയര്‍ന്നിരുന്നു.

114.07 ലക്ഷം യാത്രക്കാരാണ് വിമാന യാത്ര തെരഞ്ഞെടുത്തത്.

X
Top