ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഈയാഴ്ച നടക്കുക രണ്ട് ഐപിഒകളും നാല് ലിസ്റ്റിംഗുകളും

മുംബൈ: രണ്ട് ഐപിഒകള്‍ സബ്‌സ്‌ക്രിപ്ഷനായി തുറക്കുകയും നാല് ഓഹരികള്‍ ലിസ്റ്റിംഗ് നടത്തുകയും ചെയ്യുന്ന ആഴ്ചയ്ക്കാണ് തിങ്കളാഴ്ച തുടക്കമാകുക. വിതരണ ശൃംഖല മാനേജ്‌മെന്റ് സേവന ദാതാക്കളായ ടിവിഎസ് സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സിന്റെതാണ് മെയിന്‍ബോര്‍ഡ് ഐപിഒ. ഓഫറിംഗ്, ഓഗസ്റ്റ് 10 ന് തുറന്ന് ഓഗസ്റ്റ് 14 ന് അവസാനിക്കും.

ആങ്കര്‍ ബുക്ക് ഇഷ്യു ഓഗസ്റ്റ് 9 ന്. ഒമേഗ ടിസി ഹോള്‍ഡിംഗ്‌സ്, ടാറ്റ ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപകരുടെ 1.42 കോടി ഇക്വിറ്റി ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലും 600 കോടി രൂപയുടെ ഫ്രഷ് ഇഷ്യവുമാണ് ഐപിഒ. പ്രൈസ് ബാന്‍ഡ് പ്രഖ്യാപിച്ചിട്ടില്ല.

രണ്ടാമത്തെ ഐപിഒ ശ്രീവാരി സ്‌പൈസസ് ആന്‍ഡ് ഫുഡ്‌സിന്റേതാണ്. ലേലം ഓഗസ്റ്റ് 7 മുതല്‍ 9 വരെ നടക്കും. പ്രൈസ് ബാന്‍ഡ് ഒരു ഓഹരിക്ക് 40-42 രൂപ.

21.42 ലക്ഷം ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യു മാത്രം ഉള്‍പ്പെടുന്ന പബ്ലിക് ഇഷ്യു, 9 കോടി രൂപ ലക്ഷ്യമിടുന്നു. സുഗന്ധവ്യഞ്ജന, മാവ് നിര്‍മ്മാതാക്കളാണ് കമ്പനി. ഈ രണ്ട് ഐപിഒകള്‍ കൂടാതെ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ എസ്ബിഎഫ്‌സി ഫിനാന്‍സ് 1,025 കോടി രൂപയുടെ പബ്ലിക് ഇഷ്യു ഓഗസ്റ്റ് 7 നും കോണ്‍കോര്‍ഡ് ബയോടെക് 1,551 കോടി രൂപയുടെ ഓഫര്‍ ഓഗസ്റ്റ് 8 നും അവസാനിപ്പിക്കും.

അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാലയുടെ റെയര്‍ ട്രസ്റ്റ് പിന്തുണയുള്ള ബയോടെക്‌നോളജി സ്ഥാപനമാണ് കോണ്‍കോര്‍ഡ്.ചെറുകിട, ഇടത്തരം സംരംഭ വിഭാഗത്തില് ഐടി സൊല്യൂഷന്‌സ് ആന്ഡ് കണ്‌സള്ട്ടന്‌സി സേവന ദാതാക്കളായ യുദിസ് സൊല്യൂഷന്‌സ്, ഗുജറാത്ത് ആസ്ഥാനമായുള്ള മള്ട്ടി സ്‌പെഷ്യാലിറ്റി ഹെല്ത്ത് കെയര് പ്രൊവൈഡറായ സംഗനി ഹോസ്പിറ്റല്‌സ് എന്നിവ ഓഗസ്റ്റ് 8 ന് അവരുടെ പൊതു ഇഷ്യുകള് അവസാനിപ്പിക്കുന്നുണ്ട്.

ലിസ്റ്റിംഗ്

നോയിഡ ആസ്ഥാനമായുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ശൃംഖല യഥാര്‍ത്ഥ് ഹോസ്പിറ്റലിന് ഓഗസ്റ്റ് 7 ന് മെയിന്‍ബോര്‍ഡ് ലിസ്റ്റിംഗ് നടത്തുന്നു.300 രൂപയാണ് ഇഷ്യു വില. അതേസമയം 20 ശതമാനം പ്രീമിയത്തില്‍ ഓഹരി ലിസ്റ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

എസ്എംഇ വിഭാഗത്തില്‍ കഴഞ്ചി ജ്വല്ലേഴ്‌സ് ഓഗസ്റ്റ് ഏഴിനും സീല്‍ ഗ്ലോബല്‍ സസര്‍വീസസും ഓറിയാന പവറും ഓഗസ്റ്റ് 9 നും അരങ്ങേറ്റം കുറിക്കും.

X
Top