മുംബൈ: ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കേക്ക്, ഐസ്‌ക്രീം ബ്രാന്‍ഡായ ഡാംഗീ ഡംസ്, ബോണസ് ഓഹരി വിതരണത്തിനും ഓഹരിവിഭജനത്തിനും തയ്യാറെടുക്കുന്നു. ഇതിന് ഡയറക്ടര്‍ ബോര്‍ഡ് അനുമതി ലഭ്യമായി. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി നികുല്‍ ജഗദീഷ്ചന്ദ്ര പട്ടേലിനെ 3 വര്‍ഷത്തേക്ക് വീണ്ടും നിയമിക്കുന്നതിനും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
1:2 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. അടച്ചു തീര്‍ത്ത രണ്ട് ഓഹരികള്‍ക്ക് ഒരു ഓഹരി ബോണസായി ലഭ്യമാകും. ഓഹരി മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനായി ഓഹരി വിഭജനത്തിനും ബോര്‍ഡ് അനുമതി നല്‍കി.
10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുക. 2010ല്‍ സ്ഥാപിതമായ ഡാംഗീ ഡംസ്, പാശ്ചാത്യ ഡെസേര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു. ഉയര്‍ന്ന നിലവാരമുള്ള ചോക്ലേറ്റുകളുടെ ഒരു ബോട്ടിക് സ്‌റ്റോറായാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്.
പിന്നീട് ലഭ്യമായ വളര്‍ച്ചാ അവസരങ്ങള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിന് ബ്രാന്‍ഡ് കേക്കറി ഫോര്‍മാറ്റിലേക്ക് തിരിഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള കേക്കുകളുടെയും പേസ്ട്രികളുടെയും ബ്രാന്ഡ് ജനകീയമാക്കാന്‍ കമ്പനിയ്ക്കായി. 2022 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 20.56 കോടി രൂപയായി ഉയര്‍ന്നു.