വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

ഡാറ്റാ സംരക്ഷണ കരട് ബില്‍: വ്യക്തിവിവരങ്ങള്‍ ചോര്‍ന്നാല്‍ 250 കോടി രൂപ വരെ പിഴ

ന്യൂഡൽഹി: ഐടി കമ്പനികൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവയ്ക്ക് വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡാറ്റാ സംരക്ഷണ ബില്‍ വഴി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

എന്നാല്‍ ഡിജിറ്റല്‍ ഡാറ്റകൾക്ക് മേൽ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം മാധ്യമങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിവിവരങ്ങൾ ചോരുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാൻ നിയമം വഴി കഴിയുമെന്നും അതിനാലാണ് ഡാറ്റാ സംരക്ഷണ ബോർഡിന് രൂപം നല്‍കാൻ ബില്ലിൽ ശുപാർശ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

വ്യക്തിവിവരങ്ങൾക്ക് മുകളിലെ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ പൗരൻമാർ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കുറയ്ക്കാനാകുമെന്നും ചൂഷണങ്ങളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാനാകുമെന്നും കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.

മാത്രമല്ല, സൈബർ ലോകത്ത് കുട്ടികളുടെ സ്വകാര്യതയ്ക്ക് നേരേ നടക്കുന്ന കടന്നുകയറ്റങ്ങള്‍ നേരിടാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. രക്ഷിതാക്കളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് മാത്രം കുട്ടികൾക്ക് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ നൽകുക എന്ന തീരുമാനം ഇതിന്‍റെ ഭാഗമാണ്.

വ്യക്തിവിവരങ്ങൾ ചോർന്നാൽ കടുത്ത നടപടികൾ ഐടി കമ്പനികൾ നേരിടേണ്ടി വരും. 250 കോടി രൂപ വരെയാണ് പിഴത്തുകയായി കമ്പനികൾ അടയ്ക്കേണ്ടി വരിക. വിവരങ്ങൾ ചോർന്നാൽ ആ വിവരം വ്യക്തികളെയും കേന്ദ്ര ബോർഡിനെയും അറിയിക്കുകയും വേണം.

ഇതിൽ വീഴ്ച്ച വന്നാലും പിഴത്തുക അടയ്ക്കണം. വ്യക്തിവിവര ചോർച്ചയുമായി ബന്ധപ്പെട്ട് ഐടി സ്ഥാപനങ്ങൾക്കെതിരേ സ്വമേധയാ കേസെടുക്കാനും ഡേറ്റാ പ്രൊട്ടക്ഷൻ ബോർഡിന് അവകാശമുണ്ട്.

X
Top