![](https://www.livenewage.com/wp-content/uploads/2023/03/dbs.jpg)
കൊച്ചി: ഡിബിഎസ് ബാങ്ക് ഇന്ത്യ തങ്ങളുടെ ഡിജിബാങ്ക് വഴിയുള്ള നവീനമായ നിക്ഷേപ സംവിധാനം ഡിജിപോര്‍ട്ട്ഫോളിയോ അവതരിപ്പിച്ചു.
ഓരോരുത്തരുടേയും നഷ്ടസാധ്യത നേരിടാനുള്ള കഴിവിന് അനുസൃതമായ മ്യൂചല്‍ ഫണ്ട് പദ്ധതികള്‍ തെരഞ്ഞെടുക്കാനുള്ള സഹായമാണ് മോണിങ്സ്റ്റാറുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന ഇതിലൂടെ ലഭ്യമാകുന്നത്.
10,000, 50,000 രൂപ എന്നിങ്ങനെ കുറഞ്ഞ നിക്ഷേപങ്ങളുള്ള രണ്ടു പദ്ധതികളാണ് ഡിജിപോര്‍ട്ട്ഫോളിയോ വഴി അവതരിപ്പിച്ചിട്ടുള്ളത്.
വിവിധ വിഭാഗങ്ങളില്‍പ്പെട്ട നിക്ഷേപകര്‍ക്ക് ഉചിതമായ രീതിയില്‍ ഓഹരി, ഡെറ്റ്, മണി മാര്‍ക്കറ്റ് പദ്ധതികള്‍ തെരഞ്ഞെടുക്കാന്‍ ഇതില്‍ സൗകര്യമുണ്ട്. ഡാറ്റ, നിര്‍മിത ബുദ്ധി, ആധുനിക സാങ്കേതികവിദ്യ തുടങ്ങിയവയ്ക്ക് ഒപ്പം മാനുഷിക സേവനങ്ങളും കൂട്ടിച്ചേര്‍ത്താണ് ഇത്തരത്തിലൊരു സേവനം ലഭ്യമാക്കുന്നത്.
ഇന്ത്യയില്‍ മ്യൂചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും പദ്ധതികളുടെ സങ്കീര്‍ണത സാധ്യതയുള്ള പല നിക്ഷേപകരേയും മാറ്റി നിര്‍ത്തുകയാണെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ മാനേജിങ് ഡയറക്ടറും കണ്‍സ്യൂമര്‍ ബാങ്കിങ് ഗ്രൂപ്പ് മേധാവിയുമായ പ്രശാന്ത് ജോഷി പറഞ്ഞു.
ഇതു മറികടക്കാനും വളര്‍ച്ചയും സുരക്ഷിതത്വവും കൂട്ടിച്ചേര്‍ത്തു മുന്നോട്ടു പോകാന്‍ നിക്ഷേപകരെ സഹായിക്കാനുമാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപങ്ങളുടെ പ്രകടനത്തിന്‍റെ കാര്യത്തില്‍ ഏറ്റവും നിർണായകമായ ആസ്തി വകയിരുത്തലില്‍ മോണിങ്സ്റ്റാറിന്‍റെ ഗവേഷണങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഡിജിപോര്‍ട്ട്ഫോളിയോ തുടക്കം കുറിക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മോണിങ്സ്റ്റാര്‍ പോര്‍ട്ട്ഫോളിയോ സ്പെഷലിസ്റ്റും ഡയറക്ടറുമായ ധാവല്‍ കപാഡിയ പറഞ്ഞു.