![](https://www.livenewage.com/wp-content/uploads/2022/08/dbs-bank.jpeg)
മുംബൈ: സ്വർണ്ണ വായ്പ ബിസിനസ്സ് മൂന്നിരട്ടിയായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സിംഗപ്പൂർ ആസ്ഥാനമായുള്ള ഡിബിഎസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ബാങ്കായ ഡിബിഎസ് ബാങ്ക് ഇന്ത്യ. ബാങ്ക് അടുത്തിടെ ഇന്ത്യയിലെ പ്രമുഖ ബാങ്കായ ലക്ഷ്മി വിലാസ് ബാങ്കുമായി (എൽവിബി) ലയിച്ചിരുന്നു.
ഇതേ തുടർന്ന് സ്വർണ വായ്പാ വിഭാഗത്തിൽ ആക്രമണാത്മക വളർച്ചാ പദ്ധതികളാണ് സ്ഥാപനം ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോൺ ബുക്ക് മൂന്നിരട്ടി വർധിപ്പിച്ച് 13,500 കോടി രൂപയാക്കാൻ വായ്പ ദാതാവ് ഉദ്ദേശിക്കുന്നു. നിലവിൽ ബാങ്കിന്റെ സ്വർണ്ണ വായ്പാ ബുക്കിന്റെ വലുപ്പം 4,500 കോടി രൂപയാണ്.
ഇതുകൂടാതെ, ഡിബിഎസ് ബാങ്ക് ഇന്ത്യ അതിന്റെ ഫൈജിറ്റൽ ഓഫറുകളും ഉൽപ്പന്നങ്ങളായ എംഎസ്എംഇ വായ്പകൾ, വ്യക്തിഗത വായ്പകൾ, ചെറുകിട ബിസിനസ് വായ്പകൾ, റീട്ടെയിൽ ബാങ്കിംഗ് എന്നിവയിലെ വിഹിതം വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നു.
കൂടാതെ സ്വന്തം ഉടമസ്ഥതയിലുള്ള ക്രെഡിറ്റ് കാർഡ് പുറത്തിറക്കാനും ഡിബിഎസ് ബാങ്കിന് പദ്ധതിയുണ്ട്.