മുംബൈ: റിയൽറ്റി പ്രമുഖരായ ഡിഎൽഎഫിന്റെ വിഭാഗമായ ഡിസിസിഡിഎൽ, 2022 സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ 14 ശതമാനം വർധനയോടെ 801 കോടിയുടെ ഓഫീസ് വാടക വരുമാനമാവും 54 ശതമാനം വർദ്ധനവോടെ 184 കോടി രൂപയുടെ റീട്ടെയിൽ പ്രോപ്പർട്ടികളിൽ നിന്നുള്ള വരുമാനവും രേഖപ്പെടുത്തി.
ഡിഎൽഎഫ് ലിമിറ്റഡിന്റെയും സിംഗപ്പൂരിന്റെ സോവറിൻ വെൽത്ത് ഫണ്ട് ജിഐസിയുടെയും സംയുക്ത സംരംഭമാണ് ഡിഎൽഎഫ് സൈബർ സിറ്റി ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (DCCDL). സംയുക്ത സ്ഥാപനത്തിൽ ഡിഎൽഎഫിന് ഏകദേശം 67 ശതമാനം ഓഹരിയുണ്ട്, ശേഷിക്കുന്ന ഓഹരി ജിഐസിയുടെ കൈവശമാണ്.
രണ്ടാം പാദത്തിൽ ഡിസിസിഡിഎല്ലിന്റെ ഓഫീസ് വാടക വരുമാനം 14 ശതമാനം വർധിച്ച് 801 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 701 കോടി രൂപയായിരുന്നു. സമാനമായി കമ്പനിയുടെ റീട്ടെയിൽ വരുമാനം 120 കോടിയിൽ നിന്ന് 54 ശതമാനം ഉയർന്ന് 184 കോടിയായി.
2022-23 സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ കാലയളവിൽ അതിന്റെ മൊത്തം വാടക വരുമാനം മുൻവർഷത്തെ 821 കോടി രൂപയിൽ നിന്ന് 20 ശതമാനം ഉയർന്ന് 986 കോടി രൂപയായി. ഡിസിസിഡിഎല്ലിന് നിലവിൽ 39.6 ദശലക്ഷം ചതുരശ്ര അടി പ്രവർത്തന പോർട്ട്‌ഫോളിയോയുണ്ട്.