Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഡിസിഎക്‌സ് സിസ്റ്റംസ് ഐപിഒ ഒക്ടോബര്‍ 31ന്, പ്രൈസ് ബാന്‍ഡ് 197-207

മുംബൈ: കേബിളുകളുടെയും വയര്‍ ഹാര്‍നെസ് അസംബ്ലികളുടെയും നിര്‍മ്മാതാക്കളായ ഡിസിഎക്‌സ് സിസ്റ്റംസ് 600 കോടി രൂപയുടെ ഐപിഒയ്ക്കായി പ്രൈസ് ബാന്‍ഡ് 197-207 രൂപ നിശ്ചയിച്ചു. ഒക്ടോബര്‍ 31 ന് സബ്‌സ്‌ക്രിപ്ഷനായി തുറക്കുന്ന ഐപിഒ നവംബര്‍ 2 ന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്ക് ലേലത്തിനുള്ള അവസരം ഒക്ടോബര്‍ 28 നാണ്.

500 കോടിയുടെ ഫ്രഷ് ഇഷ്യുവും 100 കോടിയുടെ ഓഫര്‍ ഫോര്‍സെയിലുമാണ് കമ്പനി നടത്തുക. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രമോട്ടര്‍മാരായ എന്‍സിബിജി ഹോള്‍ഡിംഗ്‌സ് ഇന്‍കോര്‍പ്പറേഷന്‍, വിഎന്‍ജി ടെക്‌നോളജി എന്നിവരുടെ 50 കോടി വരുന്ന ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. നിലവില്‍ കമ്പനിയുടെ 44.32 ശതമാനം ഓഹരികളാണ് ഇരുകമ്പനികളും കൈവശം വച്ചിരിക്കുന്നത്.

സമാഹരിക്കുന്ന തുകയില്‍ 120 കോടി രൂപ വായ്പകള്‍ തീര്‍ക്കാനും 200 കോടി രൂപ വര്‍ക്കിംഗ് കാപിറ്റലായും ഉപയോഗിക്കും. 44.90 കോടി രൂപ സബ്‌സിഡിയറി കമ്പനിയായ റാനിയല്‍ അഡ്വാന്‍സ്ഡ് സിസ്റ്റംസ് െ്രെപവറ്റ് ലിമിറ്റഡിന്റെ മൂലധന ചെലവുകള്‍ക്കായി വിനിയോഗിക്കും. എയ്ഡല്‍വേസ്, ആക്‌സിസ് കാപിറ്റല്‍, സാഫ്രോണ്‍ കാപിറ്റല്‍ എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.

ഇലക്ട്ട്രിക് വയറിംഗ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനമാണ് ഡിസഎക്‌സ് സിസ്റ്റംസ്. ബെഗംളൂരുവിലെ ഡിഫന്‍സ് ആന്റ് എയ്‌റോസ്‌പേസിലുള്ള സെസിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇവിടെ 30000 ചതുരശ്രഅടി പ്ലാന്റാണ് കമ്പനിയ്ക്കുള്ളത്. ഇസ്രായേല്‍, അമേരിക്ക, കൊറിയ, ഇന്ത്യ എന്നിവിടങ്ങളിലെ 500 വന്‍കിട കമ്പനികള്‍ ഉപഭോക്താക്കളായുണ്ട്.

X
Top