ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഡിസിഎക്സ് സിസ്റ്റംസ് 225 കോടി രൂപ സമാഹരിച്ചു

മുംബൈ: ഇലക്ട്രോണിക് സബ് സിസ്റ്റങ്ങളുടെയും കേബിൾ ഹാർനെസുകളുടെയും നിർമ്മാതാക്കളായ ഡിസിഎക്സ് സിസ്റ്റംസ് പ്രാരംഭ പബ്ലിക് ഓഫറിങ്ങിന് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് 225 കോടി രൂപ സമാഹരിച്ചു. ആകെ മൊത്തം 12 ആങ്കർ നിക്ഷേപകരിൽ നിന്നാണ് കമ്പനി ഫണ്ട് സമാഹരിച്ചത്.

കമ്പനി ആങ്കർ നിക്ഷേപകർക്കായി 207 രൂപ നിരക്കിൽ 1.08 കോടി ഇക്വിറ്റി ഷെയറുകൾ അനുവദിച്ചതായി ഡിസിഎക്സ് അതിന്റെ ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു. വോൾറാഡോ വെഞ്ച്വർ പാർട്‌ണേഴ്‌സ് ഫണ്ട്, ക്വാണ്ടം സ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, ഇന്ത്യ എസ്എംഇ ഇൻവെസ്റ്റ്‌മെന്റ്, തെലെം ഇന്ത്യ മാസ്റ്റർ ഫണ്ട്, റിസോണൻസ് ഓപ്പർച്യുണിറ്റീസ് ഫണ്ട്, വികാസ ഇന്ത്യ ഇഐഎഫ് ഐ ഫണ്ട്, ബിഎൻപി പാരിബാസ് ആർബിട്രേജ് എന്നിവ ഉൾപ്പെടെയുള്ള നിക്ഷേപകരാണ് ആങ്കർ ബുക്ക് വഴി കമ്പനിയിൽ നിക്ഷേപം നടത്തിയത്.

ആങ്കർ നിക്ഷേപകർക്കുള്ള മൊത്തം വിഹിതത്തിൽ 36.23 ലക്ഷം ഇക്വിറ്റി ഷെയറുകൾ എച്ച്ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്, മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ട് എന്നി രണ്ട് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്കായി അനുവദിച്ചു. ഈ ഫണ്ട് ഹൗസുകൾ ഏകദേശം 75 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.

400 കോടി രൂപയുടെ പുതിയ ഇഷ്യുവും ഓഹരി ഉടമകൾ വിറ്റ 100 കോടി രൂപയുടെ വിൽപ്പനയ്ക്കുള്ള ഓഫറും ഉൾപ്പെടുന്ന പബ്ലിക് ഇഷ്യുവിലൂടെ 500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഈ സമാഹരിക്കുന്ന പണം കമ്പനി അതിന്റെ കടങ്ങൾ തിരിച്ചടയ്ക്കുന്നതിനും പ്രവർത്തന മൂലധന ആവശ്യകതകൾക്കും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും.

X
Top