ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

വാഹന വിപണിയില്‍ മാന്ദ്യം ശക്തമെന്ന് ഡീലര്‍മാര്‍

കൊച്ചി: ആഗസ്റ്റില്‍ ഇന്ത്യയിലെ(India) യാത്രാ വാഹന വില്‍പ്പനയില്‍(Passenger vehicle sales) 4.53 ശതമാനം ഇടിവ് നേരിട്ടു.

ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ (എഫ്.എ.ഡി.എ/FADA) കണക്കുകളനുസരിച്ച്‌ കഴിഞ്ഞ മാസം 3.09 ലക്ഷം വാഹനങ്ങളാണ് വിവിധ കമ്പനികള്‍ വിറ്റഴിച്ചത്.

ഡീലർമാരുടെ കൈവശം വാഹനങ്ങള്‍ 75 ദിവസം വരെ വില്പന നടക്കാതെ അവശേഷിക്കുന്ന സാഹചര്യമുണ്ടെന്നും അവർ പറയുന്നു. ട്രാക്ടർ വില്പനയില്‍ 11.39 ശതമാനവും വാണിജ്യ വാഹന വില്പനയില്‍ 6.05 ശതമാനവും ഇടിവാണുണ്ടായത്.

അതേസമയം ഇരുചക്ര, മുചക്ര വാഹനങ്ങളുടെ വില്പനയില്‍ നേരിയ വർദ്ധന ദൃശ്യമായി.

കനത്ത മഴ മൂലം ഉപഭോക്താക്കള്‍ വാങ്ങല്‍ തീരുമാനം നീട്ടിയതാണ് വിപണിക്ക് തിരിച്ചടി സൃഷ്‌ടിച്ചതെന്ന് എഫ്.എ.ഡി.എ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു.

പ്രതികൂലം

  • സാമ്പത്തിക അനിശ്ചിതത്വം
  • ഉയർന്ന വാഹന വിലകള്‍
  • ഇന്ധന വില വർദ്ധന

പ്രതീക്ഷ
ഉത്സവകാല സീസണില്‍ വില്‍പ്പന മെച്ചപ്പെടുമെന്നാണ് വാഹന നിർമ്മാതാക്കളും ഡീലർമാരും പ്രതീക്ഷിക്കുന്നത്.

പുതിയ മോഡലുകള്‍ അവതരിപ്പിച്ചും ആകർഷകമായ ഓഫറുകള്‍ നല്‍കിയും ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

X
Top