ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡിന്റെ കടപ്പത്ര വിൽപന സെപ്തംബർ അഞ്ച് വരെ

കൊച്ചി: മുത്തൂറ്റ് നൈനാൻ ശൃംഖലയിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡിന്റെ(Muthoot Mercantile Ltd) 5 നോൺ കൺവെർട്ടബിൾ സെക്യുവേഡ് കടപ്പത്രങ്ങളുടെ(എൻസിഡി/NCD) വില്പന(Debenture sale) സെപ്തംബർ അഞ്ച് വരെ നടക്കും.

ആയിരം രൂപ മുഖവിലയുള്ള എൻ.സി.ഡികളിലെ കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയാണ്.

നിക്ഷേപകർക്ക് 10.70 ശതമാനം മുതൽ 13.75 ശതമാനം വരെ ആകർഷകമായ പലിശ മാസത്തവണകളായോ കാലാവധി തീരുന്ന മുറയ്‌ക്കോ ലഭിക്കും. നിക്ഷേപ തുക 73 മാസങ്ങളിൽ ഇരട്ടിയാകും. മാസ സ്‌കീമിൽ 11.50 ശതമാനം വരെ വാർഷിക പലിശ ലഭിക്കും.

സ്വർണപ്പണയ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ സംസ്ഥാനങ്ങളിലേക്ക് ശാഖകൾ വ്യാപിപ്പിക്കുന്നതിനുമായി തുക വിനിയോഗിക്കുമെന്ന് ചെയർമാൻ മാത്യു. എം. മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടർ റിച്ചി മാത്യു മുത്തൂറ്റ് എന്നിവർ അറിയിച്ചു.

X
Top