ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഡെബിറ്റ് കാര്‍ഡ് വിപണിയില്‍ മുന്നിൽ എസ്ബിഐ

ബെംഗളൂരു: ഡെബിറ്റ് കാര്‍ഡ് വിപണിയില്‍ 30 ശതമാനം വിപണി പങ്കാളിത്തത്തോടെ എസ്ബിഐ മുന്നില്‍. ഓഗസ്റ്റില്‍ ബാങ്കിന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറവുണ്ടായി. പിജിഎ ലാബ്സിന്റേതാണ് കണക്കുകള്‍. ഇന്ത്യയില്‍ നിലവില്‍ 100 കോടിയിലധികം കാര്‍ഡുകള്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്.

ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം 2021 ജൂണിലെ 62.81 ദശലക്ഷത്തില്‍ നിന്നും 25 ശതമാനം ഉയര്‍ന്ന് ഈ വര്‍ഷം ജൂണില്‍ 78.7 ദശലക്ഷമായി. ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം ഇതേ കാലയളവില്‍ 906 ദശലക്ഷത്തില്‍ നിന്നും രണ്ട് ശതമാനം വര്‍ധിച്ച് 921.75 ദശലക്ഷമായിയെന്നും ഡിജിറ്റല്‍ പേയ്‌മെന്റെ്സിനെക്കുറിച്ചുള്ള വേള്‍ഡ് ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രെഡിറ്റ് കാര്‍ഡുകളുടെ വിഭാഗത്തില്‍ എച്ച്ഡിഎഫ്സി ബാങ്കാണ് ഏറ്റവും മുന്നില്‍. ബാങ്കിന്റെ വിപണി പങ്കാളിത്തം 21 ശതമാനമാണ്. എസ്ബിഐ 19 ശതമാനം, ഐസിഐസിഐ ബാങ്ക് 18 ശതമാനം, ആക്സിസ് ബാങ്ക് 11 ശതമാനം, ആര്‍ബിഎല്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് അഞ്ച് ശതമാനം വീതം എന്നിങ്ങനെയാണ് പിജിഎ ഡാറ്റ പ്രകാരം മറ്റു ബാങ്കുകളുടെ വിപണി പങ്കാളിത്തം.

ക്രെഡിറ്റ് കാര്‍ഡുകളുടെ വിഭാഗത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കും, ഐസിഐസിഐ ബാങ്കുമാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത്. അത് യഥാക്രമം 70 ശതമാനം, 22 ശതമാനം എന്നിങ്ങനെയായിരുന്നു.

ഡെബിറ്റ് കാര്‍ഡ് വിപണിയില്‍ പൊതുമേഖല ബാങ്കുകളാണ് വിപണി പങ്കാളിത്തത്തില്‍ മുന്നില്‍.

X
Top