ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തിയതി നിശ്ചയിച്ച് കടരഹിത കമ്പനി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 19 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ ക്യാപ്പ് കമ്പനിയായ ക്രിയേറ്റീവ് കാസ്റ്റിംഗ്‌സ് ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 10 രൂപ അഥവാ 100 ശതമാനം ലാഭവിഹിതമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ ഓഹരി വില 361.55 രൂപയാണെന്നിരിക്കെ 2.76 ശതമാനമാണ് ലാഭവിഹിത യീല്‍ഡ്.

3.59 ശതമാനം ഉയര്‍ന്ന് വെള്ളിയാഴ്ച 361.55 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 6 വര്‍ഷത്തില്‍ 2525.64 ശതമാനം ഉയര്‍ച്ച നേടിയ മള്‍ട്ടിബാഗര്‍ ഓഹരി കൂടിയാണ് ക്രിയേറ്റീവ് കാസ്റ്റിംഗ് ലിമിറ്റഡ്. 2016 ല്‍ വെറും 13.77 രൂപയില്‍ നിന്നാണ് ഓഹരി റാലി ആരംഭിച്ചത്.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 329.65 ശതമാനം ഉയര്‍ന്ന ഓഹരി പക്ഷെ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 13.91 ശതമാനം ഇടിവ് നേരിട്ടു. 2022 ല്‍ 1.57 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തി. വ്യാവസായിക മേഖലയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് കാസ്റ്റിംഗ്‌സ് ലിമിറ്റഡ് ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ്. വിപണി മൂല്യം 50.28 കോടി.

കാസ്റ്റിംഗ് നിര്‍മ്മാതാക്കളും കയറ്റുമതിക്കാരനുമാണ് ക്രിയേറ്റീവ്. 1000 എംടിയുടെ പ്രതിവര്‍ഷ നിര്‍മ്മാണ ശേഷിയുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഉത്പാദകരാണ് കമ്പനി.

പമ്പുകള്‍ വാല്‍വുകള്‍, പ്രതിരോധം, എണ്ണ, ശുദ്ധീകരണശാല, അഗ്‌നി നിയന്ത്രണ ഉപകരണങ്ങള്‍, വാഹനങ്ങള്‍ മുതലായ സാങ്കേതിക സംവിധാനങ്ങള്‍ക്ക് 5000 ത്തിലധികം കാസ്റ്റിംഗുകള്‍ കമ്പനി നല്‍കുന്നു. 175ലധികം ഗ്രേഡുകളിലായി 4500ലധികം വ്യത്യസ്ത തരം മെഷീനും അസംസ്‌കൃത നിക്ഷേപ കാസ്റ്റിംഗുകളുമാണ് കമ്പനി പ്രദാനം ചെയ്യുന്നത്.

വാല്യു റിസര്‍ച്ച് ഡാറ്റ പ്രകാരം ഒരു കടരഹിത കമ്പനിയാണ് ക്രിയേറ്റീവ് കാസ്റ്റിംഗ്‌സ് ലിമിറ്റഡ്‌

X
Top