ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

4.7 മില്യൺ ഡോളർ സമാഹരിച്ച് ഡിസെൻട്രോ

മുംബൈ: യുഎസ്, സിംഗപ്പൂർ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള മാർക്യൂ നിക്ഷേപകരിൽ നിന്നും ഇന്ത്യൻ ഏഞ്ചൽ നിക്ഷേപകരിൽ നിന്നും സീരീസ് എ ഫണ്ടിംഗിൽ 4.7 മില്യൺ ഡോളർ സമാഹരിച്ചതായി ബാങ്കിംഗ്, പേയ്‌മെന്റ് എപിഐ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഡിസെൻട്രോ അറിയിച്ചു.

സിംഗപ്പൂർ ആസ്ഥാനമായുള്ള റാപ്പിഡ് വെഞ്ചേഴ്‌സും യൂറോപ്പിൽ നിന്നുള്ള ലിയോണിസ് വിസിയും യുഎസിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൺകോറിലേറ്റഡ് വെഞ്ചേഴ്‌സും ചേർന്നാണ് ഈ ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നൽകിയതെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പ് അറിയിച്ചു.

ക്രെഡ് സ്ഥാപകൻ കുനാൽ ഷാ, ഗ്രോവ് സ്ഥാപകൻ കെഷ്രെ, ഗുപ്‌ഷുപ്പ് സഹസ്ഥാപകൻ ബീറൂദ് ഷെത്ത്, ഭാരത്‌പേയുടെ മുൻ സിബിഒ പ്രതേക് അഗർവാൾ എന്നിവരും ഈ ഫണ്ടിങ്ങിൽ പങ്കാളികളായി.

ഉൽപ്പന്നങ്ങൾ, ടെക്, ഓപ്പറേഷൻസ് ടീമുകൾ എന്നിവയിലുടനീളമുള്ള നിയമന പ്രക്രിയകളെ സഹായിക്കുന്നതിന് ഈ ഫണ്ടുകൾ ഉപയോഗിക്കുമെന്ന് ഡിസെൻട്രോ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ ഈ ഫണ്ട് വലിയ എന്റർപ്രൈസ് പ്ലാറ്റ്‌ഫോമുകളിലേക്കും പുതിയ തരം ധനകാര്യ സ്ഥാപനങ്ങളിലേക്കും അതിന്റെ അടിത്തറ വികസിപ്പിക്കാൻ ഉപയോഗിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

ഡിസെൻട്രോയുടെ പ്ലാറ്ഫോം ബാങ്കിംഗ്, പേയ്‌മെന്റുകൾ, ഫിൻ‌ടെക് വർക്ക്ഫ്ലോകൾ എന്നിവയെ സംയോജിപ്പിക്കാൻ കമ്പനികളെ സഹായിക്കുന്നു.

X
Top