ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനം

ദില്ലി: ആഢംബര ഷൂ, വാച്ചുകൾ, സൗന്ദര്യ വർധക വസ്തുക്കൾ മുതലായവയുടെ ജി.എസ്.ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനം.

25000 രൂപക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകളുടെയും 15000 ത്തിലേറെ രൂപ വില വരുന്ന ഷൂവിന്റെയും ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായി വർധിപ്പിച്ചു.

ഇതുവഴി 22,000 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്. 20 ലിറ്റർ കുടിവെള്ള കുപ്പികൾക്കും സൈക്കിളിനും നോട്ട്ബുക്കിനും 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ജിഎസ്ടി കുറക്കും.

10,000 രൂപയിൽ താഴെയുള്ള സൈക്കിളിന്റെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറക്കാനും മന്ത്രിതല സമിതി യോഗത്തിൽ തീരുമാനമായി.

മുതിർന്ന പൗരൻമാർക്കുള്ള ആരോഗ്യ ഇൻഷുൻസ് പോളിസിക്ക് ജിഎസ്ടി എടുത്തു കളഞ്ഞേക്കും. മറ്റുള്ളവരുടെ അഞ്ച് ലക്ഷം വരെയുള്ള ആരോഗ്യ പോളിസിക്കും ജിഎസ്ടി വേണ്ടെന്നാണ് മന്ത്രിമാരുടെ സമിതിയുടെ ശുപാർശ.

എല്ലാം ടേം ലൈഫ് ഇൻഷുൻസ് പോളിസികൾക്കും ജിഎസ്ടി എടുത്തു കളഞ്ഞേക്കും. മന്ത്രിമാരുടെ സമിതി ഇതിനുള്ള ശുപാർശ കൗൺസിലിന് നല്കി.

X
Top