കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

വിദേശ ആസ്തി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: വിദേശ ആസ്തിയും വിദേശരാജ്യങ്ങളിൽനിന്നുള്ള വരുമാനവും ഐ.ടി.ആറിൽ കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിൽ 10 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ആദായനികുതി വകുപ്പ്. വകുപ്പിന്റെ ബോധവത്കരണ പ്രചാരണപരിപാടിയുടെ ഭാഗമായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2024-2025 വർഷത്തെ ആദായനികുതി റിട്ടേൺ (ഐ.ടി.ആർ.) സമർപ്പിക്കുമ്പോൾ വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകൾ, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള സാമ്പത്തിക താത്പര്യം, സ്ഥാവര സ്വത്ത്, ട്രസ്റ്റിയായുള്ള ട്രസ്റ്റുകൾ, മറ്റ്‌ ആസ്തികൾ തുടങ്ങിയവയെല്ലാം കൃത്യമായി രേഖപ്പെടുത്തണം.

ഇല്ലെങ്കിൽ 10 ലക്ഷംരൂപവരെ പിഴചുമത്തുകയും 2015-ലെ നികുതിനിയമപ്രകാരം നടപടിയെടുക്കുകയും ചെയ്യും. ഇതിനകം ഐ.ടി.ആർ. സമർപ്പിച്ചവർക്ക് വിവരങ്ങളടങ്ങിയ എസ്.എം.എസ്. അയക്കും.

ഉഭയകക്ഷി കരാറുകൾ പ്രകാരം വിദേശ ആസ്തികളുണ്ടെന്ന് കണ്ടെത്തിയവരുമായും ബന്ധപ്പെടുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി.) അറിയിച്ചു.

X
Top