ക്ലെയിം തീര്‍പ്പാക്കല്‍: സ്റ്റാര്‍ ഹെല്‍ത്ത് വീഴ്ചകള്‍ വരുത്തിയതായി റിപ്പോര്‍ട്ട്വിഴിഞ്ഞത്ത് മത്സ്യബന്ധന തുറമുഖം നിർമ്മിക്കും; 271 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി സർക്കാർമാന്ദ്യത്തിന്റെ ഘട്ടം രാജ്യം പിന്നിട്ടുവെന്ന് ഗോള്‍ഡ്മാന്‍ സാക്സ്ജിഎസ്ടി അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയവർക്ക് പ്രത്യേക ആംനസ്റ്റി പദ്ധതിയുമായി ജിഎസ്ടി വകുപ്പ്വിഴിഞ്ഞം വിജിഎഫ്: വരുമാനത്തിന്റെ 20% തിരികെനൽകണം

രാജ്യത്തെ ബിസിനസ് വളര്‍ച്ചയില്‍ ഇടിവ്

മുംബൈ: മാര്‍ച്ചില്‍ രാജ്യത്തെ ബിസിനസ് വളര്‍ച്ചയില്‍ ഇടിവ്. തിരിച്ചടിയായത് സേവന മേഖലയിലെ മാന്ദ്യം. പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക 58.6 ആയി കുറഞ്ഞു.

എസ് & പി ഗ്ലോബലിന്റെ ഇന്ത്യന്‍ കോമ്പോസിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഫെബ്രുവരിയില്‍ 58.8 ആയിരുന്ന പിഎംഐ സുചികയാണ് 58.6ലേക്ക് താഴ്ന്നിരിക്കുന്നത്.

ആഭ്യന്തര ഡിമാന്റ് ഇടിഞ്ഞതും കയറ്റുമതി ഓര്‍ഡറുകളില്‍ കുറവ് നേരിട്ടതുമാണ് ഉല്‍പ്പാദന മേഖലയുടെ മെല്ലെപോക്കിന് വഴിവെച്ചത്. അന്താരാഷ്ട്ര തലത്തില്‍ സേവന മേഖലയ്ക്കുള്ള ആവശ്യത്തില്‍ വന്‍ കുറവാണ് അനുഭവപ്പെട്ടത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ ഭാവി അത്ര ശുഭകരമല്ല, മാര്‍ച്ചില്‍ തൊഴില്‍ നിയമനത്തിലും കുറവുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയമാറ്റമാണ് തിരിച്ചടിയായതെന്നും എച്ച്എസ്ബിസിയിലെ ഇക്കണോമിസ്റ്റ് പ്രഞ്ജുല്‍ ഭണ്ഡാരി ചൂണ്ടികാട്ടി.

അതേസമയം രാജ്യത്തെ ഉല്‍പ്പാദന മേഖല മുന്നേറ്റ പാതയിലാണെന്നത് ആശ്വാസം പകരുന്നു. മാര്‍ച്ചില്‍ നിര്‍മ്മാണ പിഎംഐ സൂചിക 56.3ല്‍ നിന്ന് 57.6 ആയി ഉയര്‍ന്നു. 2024 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഉല്‍പ്പാദന സൂചിക.

X
Top