ബ്രിക്സ് കറൻസി: നിലപാട് വ്യക്തമാക്കാതെ ധനകാര്യ മന്ത്രാലയംസിഗരറ്റിന് ജിഎസ്ടി 35 ശതമാനമായി ഉയർത്താൻ സാധ്യതവിഴിഞ്ഞത്ത് ട്രയൽ റൺ കഴിഞ്ഞുആദായനികുതി ഫയല്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർദ്ധനവിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെ; സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

യുപിഐ ഇടപാടുകളിൽ ഇടിവ്

ന്യൂഡൽഹി: യൂണിഫൈഡ് പെയ്മെന്‍റ്സ് ഇന്‍റർഫേസ് (യുപിഐ) ഇടപാടുകളിൽ ഇടിവ്. നാഷണൽ പേയ്മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട നവംബറിലെ കണക്കിൽ ഇടപാടുകളുടെ എണ്ണം ഏഴു ശതമാനം ഇടിഞ്ഞ് 15.48 ബില്യണും കൈമാറ്റം ചെയ്ത തുകയുടെ മൂല്യം എട്ടു ശതമാനം താഴ്ന്ന്് 21.55 ട്രില്യണ്‍ രൂപയുമായി.

ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ രേഖപ്പെടുത്തിയശേഷമാണ് ഇടപാടുകളിൽ ഇടിവുണ്ടായത്.

ഉത്സവകാല വിൽപ്പനകളെത്തുടർന്ന് ഒക്‌ടോബറിൽ, യുപിഐയിലൂടെ 23.5 ട്രില്യണ്‍ രൂപ മൂല്യമുള്ള 16.58 ബില്യണ്‍ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. 2016 ഏപ്രിലിൽ ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനം പ്രവർത്തനക്ഷമമായതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഇടപാടാണിത്.

സെപ്റ്റംബറിൽ 15.04 ബില്യണ്‍ ഇടപാടിലൂടെ 20.64 ട്രില്യണ്‍ രൂപയുടെ കൈമാറ്റങ്ങളാണ് നടന്നത്. ഉത്സവ സീസണായ ഒക്‌ടോബറിൽ വാങ്ങലുകാരും വിൽപ്പനക്കാരും തമ്മിലുള്ള ഇടപാടുകൾ വർധിച്ചതാണ് കുതിച്ചുചാട്ടത്തിന് കാരണമായത്.

2023 നവംബറിനെ അപേക്ഷിച്ച്, ഇത് എണ്ണത്തിൽ 38 ശതമാനം വർധനയും മൂല്യത്തിൽ 24 ശതമാനം വർധനവുമാണ്. എന്നാൽ, പ്രതിദിന ഇടപാടുകളുടെ എണ്ണം ഒക്‌ടോബറിൽ 535 മില്യണായിരുന്നെങ്കിൽ നവംബറിലത് 516 ദശലക്ഷമായി കുറഞ്ഞു,

പ്രതിദിന ഇടപാട് മൂല്യം 75,801 കോടി രൂപയിൽ നിന്ന് 71,840 കോടി രൂപയായി കുറഞ്ഞു.

X
Top