Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഓയിൽ ഇന്ത്യയിൽ നിന്ന് കരാർ സ്വന്തമാക്കി ഡീപ് ഇൻഡസ്ട്രീസ്

മുംബൈ: ഓയിൽ ഇന്ത്യയിൽ നിന്ന് പുതിയ കരാർ ലഭിച്ചതായി അറിയിച്ച് ഡീപ് ഇൻഡസ്ട്രീസ്. മൊത്തം 71.64 കോടി രൂപ മൂല്യമുള്ള കരാറാണ് കമ്പനിക്ക് ലഭിച്ചതെന്ന് ഡീപ് ഇൻഡസ്ട്രീസ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

മൂന്ന് വർഷത്തേക്ക് 550-750 ഹോഴ്‌സ് പവർ (എച്ച്പി) കപ്പാസിറ്റിയുള്ള രണ്ട് വർക്ക്ഓവർ റിഗുകൾ വിതരണം ചെയ്യുന്നതിനാണ് നിർദിഷ്ട കരാർ. ഖനികളുടെ കണ്ടെത്തൽ, വികസിപ്പിക്കൽ, പ്രവർത്തിപ്പിക്കൽ എന്നിവയ്ക്കായി ഉള്ള ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ഡീപ് ഇൻഡസ്ട്രീസ്.

കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 16.45% ഉയർന്ന് 19.47 കോടി രൂപയായി വർധിച്ചിരുന്നു. ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.24 ശതമാനം ഉയർന്ന് 309.90 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top