Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ദീപക് പരേഖ് എച്ച്ഡിഎഫ്‌സി വിടുന്നു

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക് ലയനത്തോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ്. ഇന്ത്യയുടെ പുനരുജ്ജീവനത്തെയും അതിന്റെ വിശാലമായ വീണ്ടെടുക്കലിനെയും പറ്റിയുള്ള ശുഭാപ്തിവിശ്വാസം, കോര്‍പ്പറേഷന്റെ ഓഹരി ഉടമകള്‍ക്ക് അയച്ച അവസാന കത്തില്‍ പരേഖ്,ഉയര്‍ത്തിക്കാട്ടി.രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് ആഗോള ശരാശരിയുടെ ഇരട്ടിയിലധികമാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

1978 ലാണ് പരേഖ് ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ (എച്ച്ഡിഎഫ്‌സി) ചേരുന്നത്. അതിന് മുന്‍പ് ഏണസ്റ്റ് ആന്‍ഡ് യംഗ്, ഗ്രൈന്‍ഡ്‌ലെയ്‌സ് ബാങ്ക്, ചേസ് മാന്‍ഹട്ടന്‍ ബാങ്ക് എന്നിവിടങ്ങളില്‍ ദക്ഷിണേഷ്യയുടെ അസിസ്റ്റന്റ് പ്രതിനിധിയായി പ്രവര്‍ത്തിക്കുകയായിരുന്നു.

1997 ല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള പ്രത്യേക ധനകാര്യ സ്ഥാപനമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്റെ (ഐഡിഎഫ്‌സി) നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി.ഗ്ലാക്‌സോ ഇന്ത്യ ലിമിറ്റഡ്, ബറോസ് വെല്‍കം (ഇന്ത്യ) ലിമിറ്റഡ് എന്നിവയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും കാസ്‌ട്രോള്‍ ഇന്ത്യ ലിമിറ്റഡ്, ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് കോര്‍പ്പറേഷന്‍, സീമെന്‍സ് ലിമിറ്റഡ്, മഹീന്ദ്ര & മഹീന്ദ്ര, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, സിംഗ് ടെല്‍ എന്നിവയുടെ ബോര്‍ഡ് അംഗവുമാണ്. എ.ഐ.ഇ.എസ്.ഇ.സി ഇന്ത്യ, യുഎസ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി ഭീമനായ എ.ഇ.കോം, ട്രൈബേക്ക ഡെവലപ്പേഴ്‌സ് എന്നിവയുടെ ഉപദേശക സമിതി അംഗവുമാണ് പരേഖ്.

സിഡന്‍ഹാം കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സ്, മുംബൈ
ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സുകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ 2010 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു.

X
Top