Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഡീപ്സീക്ക് എഐ ആപ്പ് ഡൗൺലോഡിൽ ഒന്നാമത്

ന്യൂഡൽഹി: ലോകത്ത് തരംഗമായിക്കൊണ്ടിരിക്കുന്ന ഡീപ്പ്സീക്ക് എഐ അസിസ്റ്റന്‍റ് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ഇന്ത്യയിലാണെന്ന് റിപ്പോർട്ട്.

ഈ മാസം 26ന് ആപ്പിൾ ആപ്പ് സ്റ്റേറിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന എഐ ചാറ്റ്ബോട്ട് ഇപ്പോഴും സ്ഥാനം നിലനിർത്തുകയാണ്.

ആൻഡ്രോയ്ഡിലും ഐഫോണിലും ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പ് ആണിത്. മൊത്തം ഡൗണ്‍ലോഡുകളുടെ 15.6 ശതമാനവും ഇന്ത്യയിൽനിന്നാണ്.

ഭീമമായ മുതൽമുടക്കില്ലാതെതന്നെ ജനകീയ ആപ്പുകൾ നിർമിക്കാനാവുമെന്നാണ് ഡീപ്പ്സീക്കിന്‍റെ വിജയത്തിലൂടെ തെളിയുന്നത്. യുഎസിലെ ആൽഫബെറ്റ് ഇൻകോർപറേറ്റഡിന്‍റെ ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിലും ഒന്നാം സ്ഥാനത്താണ് ആപ്പ്.

പുറത്തിറങ്ങി ആദ്യ 18 ദിവസത്തിനുള്ളിൽതന്നെ 16 മില്യണ്‍ ഡൗണ്‍ലോഡുകൾ എന്ന സംഖ്യയിലേക്കാണ് ഡീപ്പ്സീക്ക് കുതിച്ചെത്തിയത്. ഇത് ആദ്യദിവസങ്ങളിൽ ഓപ്പണ്‍ എഐയുടെ ചാറ്റ്ബോട്ട് നേടിയ ഒൻപത് മില്യണ്‍ എന്ന റിക്കാർഡിനെ കടത്തിവെട്ടുന്ന പ്രതികരണമാണ്.

എന്നിരുന്നാലും മൊത്തം ഉപയോക്താക്കളുടെ എണ്ണമെടുക്കുന്പോൾ ചാറ്റ്ബോട്ട് തന്നെയാണ് മുൻപന്തിയിൽ. സൈബർ സുരക്ഷാകാരണങ്ങൾ മുൻനിർത്തി പല കമ്പനികളും സർക്കാരുകളും ഡീപ്പ്സീക്കിനെ ബ്ലോക്ക് ചെയ്യുന്നത് ആപ്പിനെ ഭാവിമുന്നേറ്റത്തിന് വിലങ്ങുതടിയാണ്.

X
Top