വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

ഡീപ്സീക്കിന് കൂടുതല്‍ രാജ്യങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തി

ചാറ്റ്ജിടിപിയുടെയും ഡീപ്സീക്കിന്റെയും ഉപയോഗം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കെ, കൂടുതല്‍ രാജ്യങ്ങള്‍ ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് വിലക്കുന്നു. ഡീപ്സീക്ക് അമിതമായി വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നുവെന്ന് ദക്ഷിണ കൊറിയന്‍ ചാരസംഘടനയായ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് ആരോപിച്ചു.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ചാറ്റ്ജിടിപി, ഡീപ്സീക്ക് എന്നിവയുള്‍പ്പെടെയുള്ള എ.ഐ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഇന്ത്യന്‍ ധനകാര്യ മന്ത്രാലയം നേരത്തെ തന്നെ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിര്‍ണായകമായ സര്‍ക്കാര്‍ രേഖകളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവത്തിന് ഉണ്ടാകുന്ന അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിന് സമാനമായി ചാറ്റ്ജിപിടി ഉപയോഗിക്കരുതെന്ന് നേരത്തെ തന്നെ വിവിധ രാജ്യങ്ങള്‍ ഔദ്യോഗികമായി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴത് ഡീപ്സീക്കിനും ബാധകമാക്കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എഐ പ്ലാറ്റ്ഫോമുകള്‍ വ്യക്തി വിവരങ്ങള്‍ ശേഖരിക്കും എന്നതാണ് പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഡാറ്റ സുരക്ഷയിലെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഇറ്റലി, യുഎസ്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ് തുടങ്ങി വിവിധ രാജ്യങ്ങള്‍ ഡീപ്സീക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഡീപ്സീക്ക് അമിതമായി വ്യക്തിഗത ഡാറ്റ ശേഖരിക്കുകയും എല്ലാ ഇന്‍പുട്ട് ഡാറ്റയും സ്വയം പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ദക്ഷിണ കൊറിയന്‍ ചാരസംഘടന ആരോപിച്ചു.

കൂടാതെ ഒരു ചോദ്യത്തിന് ഭാഷ മാറുന്നത് അനുസരിച്ച് വ്യത്യസ്ത ഉത്തരങ്ങളാണ് ഡീപ്സീക്ക് നല്‍കുന്നത് എന്നും കൊറിയന്‍ ഏജന്‍സി എന്‍ഐഎസ് പറയുന്നു.

‘മറ്റ് ജനറേറ്റീവ് എഐ സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വ്യക്തികളെ തിരിച്ചറിയാനും ചില ചൈനീസ് കമ്പനികളുടെ സെര്‍വറുകളുമായി ആശയവിനിമയം നടത്താനും കഴിയുന്ന കീബോര്‍ഡ് ഇന്‍പുട്ട് പാറ്റേണുകള്‍ ശേഖരിക്കുന്നതിനുള്ള ഒരു ഫംഗ്ഷന്‍ ഡീപ്സീക്കില്‍ ഉള്‍പ്പെടുന്നു.

അതിനാല്‍ ചാറ്റ് റെക്കോര്‍ഡുകള്‍ കൈമാറ്റം ചെയ്യാനാകുമെന്ന് സ്ഥിരീകരിച്ചിട്ടുള്ളതായും എന്ന് എന്‍ഐഎസ് പറയുന്നു.

X
Top