യുപിഐ ഇടപാടുകൾ 24.8 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് ഉയരത്തിലെത്തികേരളം സമര്‍പ്പിച്ച 2 ടൂറിസം പദ്ധതികൾക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതിപകരത്തിനുപകരം തീരുവ: ഇന്ത്യക്ക് ഇളവുണ്ടാവില്ലകേരളം രണ്ടു ട്രില്യൺ ബജറ്റിലേക്ക് അടുക്കുന്നു; സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനമന്ത്രിഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ സമാപിച്ചു

‘ടവറുകൾ വൈകുന്നത് വെല്ലുവിളി’: ബിഎസ്എൻഎൽ വരുമാനത്തെ ബാധിക്കുന്നതായി കേന്ദ്രമന്ത്രി

ക്രമണോത്സുകമായ ബിസിനസ് വികസനത്തിനാണ് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ശ്രമിക്കുന്നത്. രാജ്യമെങ്ങും 4G ടവറുകൾ വ്യാപിപ്പിക്കുയെന്ന ലക്ഷ്യത്തിലാണ് നിലവിൽ കമ്പനി മുന്നോട്ടു നീങ്ങുന്നത്.

എന്നാൽ 4G ടവറുകളുടെ സ്ഥാപനം വൈകുന്നത് കമ്പനിയുടെ വരുമാനത്തെ ദോഷകരമായി ബാധിക്കുന്നതായിട്ടാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

ഈ വിഷയത്തിൽ കേന്ദ്രമന്ത്രി പി. ചന്ദ്രശേഖർ രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ഈ വിവരമുള്ളത്. ‘ബി.എസ്.എൻ.എൽ ഒരു ലക്ഷം 4G സൈറ്റുകൾക്ക് പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ട്. 83,993 ടവറുകൾ മാർച്ച് 8 വരെ സ്ഥാപിച്ചിട്ടുണ്ട്.

74,521 ടവറുകൾ സ്ഥാപിക്കാനുള്ള പ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്നു. 4G റോൾ ഔട്ടിൽ വന്ന കാലതാമസം, മൊബൈൽ സെഗ്മെന്റിലെ കിടമത്സരം എന്നിവ ബി.എസ്.എൻ.എല്ലിന്റെ വരുമാനത്തെ ബാധിച്ചു’- കേന്ദ്ര മന്ത്രി അറിയിച്ചു.

ഇത്തരത്തിൽ 4G സേവനങ്ങളിൽ കാലതാമസം സംഭവിക്കാൻ തദ്ദേശീയമായി വികസിപ്പിക്കുന്ന സങ്കേതങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കാരണമായി. ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത 4G സൈറ്റുകൾക്ക് വേണ്ടിയാണ് ബി.എസ്.എൻ.എൽ പർച്ചേസ് ഓർഡറുകൾ നൽകിയിരിക്കുന്നത്.

4G ഉപകരണങ്ങളുടെ സപ്ലൈ 2023 സെപ്തംബറിലാണ് ആരംഭിച്ചത്. ബി.എസ്.എൻ.എല്ലിന്റെ 4G ടവറുകളെല്ലാം 5G സാങ്കേതിക വിദ്യയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുന്നവയാണെന്നും ചന്ദ്രശേഖർ പറഞ്ഞു.

വൊളന്ററി റിട്ടയർമെന്റുമായി ബന്ധപ്പെട്ട ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകി. സർക്കാർ ബി.എസ്.എൻ.എല്ലിന്റെ ആദ്യ പുനരുദ്ധാരണ പാക്കേജ് 2019 വർഷത്തിൽ അനുവദിച്ചിട്ടുണ്ട്.

കടബാധ്യതകളുടെ പുനഃക്രമീകരണം, സോവറിൻ ഗ്യാരണ്ടീഡ് ബോണ്ട്, വി.ആർ.എസ് എന്നിവയിലൂടെ കമ്പനിയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കാനാണ് ഇതിലൂടെ ശ്രമിച്ചത്.

2019ൽ വി.ആർ.എസ് നടപ്പാക്കിയതിലൂടെ ബി.എസ്.എൻ.എൽ ജീവനക്കാരുടെ എണ്ണം 51% കുറഞ്ഞു. ഇതിന്റെ ഫലമായി കമ്പനി 2020-21 മുതൽ ലാഭം നേടിത്തുടങ്ങി. നിലവിൽ വി.ആർ.എസുമായി ബന്ധപ്പെട്ട പ്രപ്പോസലുകൾ ഒന്നും സർക്കാരിന് മുമ്പിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.

ബി.എസ്.എൻ.എൽ 2025 മാർച്ചോടെ 1 ലക്ഷം 4G ടവറുകൾ സ്ഥാപിക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇപ്പോൾ 2025 ജൂണിന് മുമ്പ് ഈ ലക്ഷ്യം കൈവരിക്കാനാണ് ശ്രമം.

ടവറുകൾ ഇന്ത്യ മുഴുവൻ സ്ഥാപിക്കപ്പെടുന്നതോടെ കൂടുതല‍് മികച്ച കണക്ടിവിറ്റിയും, ഡാറ്റാ വേഗതയും കൈവരിക്കാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അടുത്തൊന്നും നിരക്ക് വർധന പരിഗണനയിലെല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

X
Top