മുംബൈ: ലോജിസ്റ്റിക്‌സ് സേവന ദാതാവായ ഡെല്‍ഹിവെരി ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. നഷ്ടം 89.5 കോടി രൂപയാക്കി കുറയ്ക്കാന്‍ കമ്പനിയ്ക്കായിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 399 കോടി രൂപയും മുന്‍പാദത്തില്‍ 159 കോടി രൂപയും രേഖപ്പെടുത്തിയ സ്ഥാനത്താണിത്.
വരുമാനം 10.5 ശതമാനമുയര്‍ന്ന് 1929 കോടി രൂപയിലെത്തിയപ്പോള്‍ എക്‌സ്പ്രസ് പാഴ്‌സല്‍ ഷിപ്പ് അളവ് 19 ശതമാനം ഉയര്‍ന്ന് 182 ദശലക്ഷമാണ്.ജൂണ്‍ പാദം പരമ്പരാഗതമായി ഈ മേഖലയെ സംബന്ധിച്ചിടത്തോളം കാലാനുസൃതമായി ദുര്‍ബലമാണ്.
എങ്കിലും മാര്‍ച്ച് പാദത്തില്‍നിന്ന് കയറ്റുമതി 2 ദശലക്ഷത്തിലധികം വര്‍ദ്ധിച്ചതായി കമ്പനി പറയുന്നു. എക്‌സ്പ്രസ് പാഴ്‌സല് സര്വീസുകളില് നിന്നുള്ള വരുമാനം 14 ശതമാനം വര്ധിച്ച് 1,202 കോടി രൂപയാക്കാനും സാധിച്ചു.പാര്‍ട്ട് ട്രക്ക് ലോഡ് സേവനങ്ങളില്‍ നിന്നുള്ള വരുമാനം അവലോകന പാദത്തില്‍ 34 ശതമാനം ഉയര്‍ന്ന് 347 കോടി രൂപയിലെത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ടിംഗ് കാലയളവില്‍ പാര്‍ട്ട് ട്രക്ക്‌ലോഡ് അളവ് 44% വര്‍ദ്ധിച്ച് 343,000 ടണ്ണായി.