Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ലയനത്തോടെ എച്ച്‌ഡിഎഫ്സി ഓഹരികൾ ഡി ലിസ്റ്റ് ചെയ്യും

എച്ച്‌ഡിഎഫ്‌സി – എച്ച്‌ഡിഎഫ്‌സി ബാങ്ക് ലയന വാർത്തകളെ തുടർന്ന് ഓഹരി വില മുന്നേറുന്നു. ബുധനാഴ്ച ഓഹരി വില 57 പോയിന്റുയര്‍ന്ന് 2777ലാണ് അവസാനിച്ചത്. ജൂലൈ 1 മുതൽ ലയനം പ്രാബല്യത്തിൽ വരും.

എച്ച്‌ഡിഎഫ്‌സിയുടെയും സ്വകാര്യ ബാങ്കിന്റെയും ബോർഡുകൾ ചേരും. ഇത് എച്ച്‌ഡിഎഫ്‌സിയുടെ അവസാന ബോർഡ് മീറ്റിങ്ങാണെന്ന് HDFC ചെയർമാൻ ദീപക് പരേഖ് പറഞ്ഞു.

എച്ച്‌ഡിഎഫ്‌സി സ്റ്റോക്ക് ഡീലിസ്റ്റിങ് ജൂലൈ 13 മുതൽ പ്രാബല്യത്തിൽ വരുമെന്നും എച്ച്‌ഡിഎഫ്‌സി ബാങ്ക് ടിക്കറിന് കീഴിൽ വ്യാപാരം ആരംഭിക്കുമെന്നും വൈസ് ചെയർമാനും സിഇഒയുമായ കെക്കി മിസ്ത്രി പറഞ്ഞു.

എച്ച്‌ഡിഎഫ്‌സി ഓഹരി ഉടമകൾക്ക് വരും ദിവസത്തിനുള്ളിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികൾ ലഭിക്കുമെന്ന് ഹൗസിങ് ഫിനാൻസ് സ്ഥാപനത്തിന്റെ ഉന്നത മാനേജ്‌മെന്റ് അറിയിച്ചു.

ലയനത്തിനുശേഷം പരേഖ് വിരമിക്കും. കെക്കി മിസ്ത്രിയും എച്ച്‌ഡിഎഫ്‌സി എംഡി രേണു കർണാടും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ബോർഡ് അംഗങ്ങളായിരിക്കും.

ജൂലൈ 1 മുതൽ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ എല്ലാ കേന്ദ്രങ്ങളും എച്ച്‌ഡിഎഫ്‌സി ബാങ്കായി മാറും. കൂടാതെ ചെറിയ സെന്ററുകളും സേവന കേന്ദ്രങ്ങളായി ഉപയോഗിക്കും.

ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന എച്ച്‌ഡിഎഫ്‌സി ബാങ്ക് കഴിഞ്ഞ വർഷം ഏപ്രിൽ 4നാണ് ഏകദേശം 4000 കോടി ഡോളർ മൂല്യമുള്ള ഇടപാടിൽ ഏറ്റവും വലിയ ആഭ്യന്തര മോർട്ട്‌ഗേജ് ലെൻഡറിനെ ഏറ്റെടുക്കാൻ തീരുമാനിച്ചത്.

X
Top