ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സമ്പദ് വ്യവസ്ഥ 7.2 ശതമാനം വരെ വളരുമെന്ന് ഡെലോയ്റ്റ് ഇന്ത്യ

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7 മുതല്‍ 7.2 ശതമാനം വളരുമെന്ന് ഡെലോയ്റ്റ് ഇന്ത്യ. മികച്ച സാമ്പത്തിക അടിത്തറയും ആഭ്യന്തര പരിഷ്‌കാര നടപടികള്‍ തുടരുന്നതുമാണ് ജിഡിപിക്ക് ബലം പകരുക.

2024-25 കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തൊഴിലുകള്‍ സൃഷ്ടിക്കാനും എംഎസ്എംഇകള്‍ക്ക് ഫണ്ട് നല്‍കാനുമുള്ള പദ്ധതികള്‍ സപ്ലൈ ഡിമാന്‍ഡ് ഉയര്‍ത്തുമെന്നും പണപ്പെരുപ്പം കുറയ്ക്കുമെനന്നും ഉപഭോക്തൃ ആവശ്യകത വര്‍ധിപ്പിക്കുമെന്നും ഡെലോയ്റ്റ് ഇന്ത്യയുടെ സാമ്പത്തിക റിപ്പോര്‍ട്ട് പറയുന്നു.

ആദ്യ ആറ് മാസത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യ ഗണ്യമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുമെന്ന് ഡെലോയ്റ്റ് ഇന്ത്യ സാമ്പത്തിക വിദഗ്ധയായ രുംകി മജൂംദാര്‍ പറയുന്നു.

യുഎസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം അനിശ്ചിതാവസ്ഥകളില്‍ ഇളവ് വരും. ആഗോള തലത്തില്‍ പണപ്പെരുപ്പം കുറയുകയും പൊതുവെ സമീകൃതമായ വളര്‍ച്ച ദൃശ്യമാവുകയും ചെയ്യുമെന്ന് മജൂംദാര്‍ നിരീക്ഷിക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുന്നത് ഇന്ത്യയിലെ സ്വകാര്യ മേഖലയിലേക്ക് ഫണ്ട് ഒഴുകാന്‍ കാരണമാകുമെന്നും മജൂംദാര്‍ പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേടിയത്.

X
Top