Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ഡെൽറ്റ കോർപ്പറേഷന് 68 കോടിയുടെ ലാഭം

മുംബൈ: 2023 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 68.25 കോടി രൂപ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി ഡെൽറ്റ കോർപ്പറേഷൻ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 22.57 രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

സ്ഥാപനത്തിന്റെ വരുമാനം 2021 സെപ്റ്റംബർ പാദത്തിലെ 74.72 കോടി രൂപയിൽ നിന്ന് 3.6 മടങ്ങ് വർധിച്ച് 269.97 കോടി രൂപയായതായി ഡെൽറ്റ കോർപ്പറേഷൻ പ്രസ്താവനയിൽ പറഞ്ഞു. സെഗ്മെന്റ് അടിസ്ഥാനത്തിൽ നോക്കിയാൽ കമ്പനിയുടെ കാസിനോ ഗെയിമിംഗ് വിഭാഗത്തിന്റെ വരുമാനം 273.66 കോടി രൂപയായപ്പോൾ, ഓൺലൈൻ സ്‌കിൽ ഗെയിമിംഗ് വിഭാഗത്തിന്റെ വരുമാനം 49.41 കോടി രൂപയും, ഹൊസോയ്‌റ്റാലിറ്റിവ് ഡിവിഷൻ വരുമാനം 14.68 കോടി രൂപയുമാണ്.

അവലോകന കാലയളവിൽ മൊത്തം ചെലവുകൾ 72.4% ഉയർന്ന് 186.83 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 25.85 കോടിയുടെ നികുതിക്ക് മുമ്പുള്ള നഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ 2023 സാമ്പത്തിക വർഷത്തിൽ 93.44 കോടി രൂപ നികുതിക്ക് മുമ്പുള്ള ലാഭം കമ്പനി റിപ്പോർട്ട് ചെയ്തു.

പ്രസ്തുത പാദത്തിൽ കമ്പനി അതിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വരുമാനം രേഖപ്പെടുത്തിയതായി ഡെൽറ്റ കോർപ്പറേഷൻ അറിയിച്ചു. ഇത് കോവിഡിന് മുമ്പുള്ള സംഖ്യകളെ മറികടക്കുകയും ശക്തമായ വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയിലെ കാസിനോ ഗെയിമിംഗ് വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏക ലിസ്റ്റ് ചെയ്ത കമ്പനിയാണ് ഡെൽറ്റ കോർപ്പറേഷൻ. കാസിനോ ഗെയിമിംഗ്, ഓൺലൈൻ ഗെയിമിംഗ്, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വൈവിധ്യമാർന്ന വിഭാഗങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നു.

നിലവിൽ ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.46 ശതമാനം ഇടിഞ്ഞ് 216.45 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

X
Top