Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ജൂൺ പാദത്തിൽ 57.13 കോടിയുടെ ഏകീകൃത അറ്റാദായം നേടി ഡെൽറ്റ കോർപ്പറേഷൻ

മുംബൈ: 2022 ജൂണിൽ അവസാനിച്ച പാദത്തിൽ  57.13 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ഡെൽറ്റ കോർപ്പറേഷൻ. 2021 ജൂൺ പാദത്തിൽ 28.93 കോടി രൂപയുടെ അറ്റ നഷ്ട്ടവും, 2022 മാർച്ച് പാദത്തിൽ 48.11 രൂപയുടെ അറ്റാദായവുമായിരുന്നു കമ്പനി രേഖപ്പെടുത്തിയിരുന്നത്.  തുടർച്ചയായ അടിസ്ഥാനത്തിൽ അറ്റാദായത്തിൽ 18.75 ശതമാനം വർധനയാണ് സ്ഥാപനം റിപ്പോർട്ട് ചെയ്തത്. അതേസമയം, കഴിഞ്ഞ ത്രൈമാസത്തിലെ ഡെൽറ്റ കോർപ്പറേഷന്റെ മൊത്തം വില്പന വിൽപ്പന 2021 ജൂണിൽ അവസാനിച്ച പാദത്തിലെ 75.87 കോടി രൂപയിൽ നിന്ന് 229.87 ശതമാനം ഉയർന്ന് 250.27 കോടി രൂപയായി വർധിച്ചു.

2021 ജൂൺ 30-ന് അവസാനിച്ച കാലയളവിലെ -1.08 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2022 ജൂൺ പാദത്തിലെ കമ്പനിയുടെ ഇപിഎസ് 2.13 രൂപയാണ്. ടെക്സ്റ്റൈൽസ്, റിയൽ എസ്റ്റേറ്റ് വികസനം/കൺസൾട്ടൻസി എന്നിവയുടെ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഡെൽറ്റ കോർപ്പറേഷൻ ലിമിറ്റഡ്. കമ്പനി ഗെയിമിംഗ്, വിനോദം, വ്യോമയാനം, ഹോസ്പിറ്റാലിറ്റി എന്നിവയിലും അവരുടെ പ്രവർത്തനം വൈവിധ്യവത്കരിച്ചിട്ടുണ്ട്. 

X
Top