Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഐപിഒയ്ക്ക് ഒരുങ്ങി ഡെല്‍റ്റാടെക് ഗെയിമിംഗ്

ന്യൂഡല്‍ഹി: ഡെല്‍റ്റാടെക് ഗെയിമിംഗ് ഓഹരികള്‍ ഈ വര്‍ഷാവസാനത്തോടെ വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടേയ്ക്കും. മര്‍ച്ചന്റ് ബാങ്കര്‍മാരുമായി പ്രാരംഭ പബ്ലിക് ഓഫറിംഗ് നടപടികള്‍ ചര്‍ച്ച ചെയ്യുകയാണെന്ന് കമ്പനി ചെയര്‍മാന്‍ ജയ്‌ദേവ് മോഡി ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു. ഫ്രഷ് ഇഷ്യുവഴി 550 കോടി രൂപയും ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി 250 കോടി രൂപയും സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രമോട്ടര്‍ഗ്രൂപ്പായ ഡെല്‍റ്റകോര്‍പ്പ് തങ്ങളുടെ 300 കോടി ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി വിറ്റഴിക്കും. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുകയില്‍ നിന്നും 150 കോടി രൂപ വിപണന, ബിസിനസ് പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും 50 കോടി രൂപ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിനിയോഗിക്കും. നവംബറില്‍ റോഡ് ഷോ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

മുംബൈ ആസ്ഥാനമായ ഡെല്‍റ്റ കോര്‍പ്പിന്റെ സഹോദര സ്ഥാപനമാണ് ഡെല്‍റ്റ ടെക് ഗെയ്മിംഗ്. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഒരേയൊരു കാസിനോ ഗെയ്മിംഗ് കമ്പനിയാണ് ഡെല്‍റ്റ കോര്‍പ്പ് . ഓണ്‍ലൈന്‍ ഗെയ്മിംഗ്, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖലകള്‍.

X
Top